Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:52 pm

Menu

Published on July 27, 2015 at 10:32 pm

ഡോ.എപിജെ അബ്ദുൾ കലാം അന്തരിച്ചു

former-president-and-bharat-ratna-dr-apj-abdul-kalam-dies-in-shillong

ഷില്ലോംഗ്: മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുൾ കലാം (84) അന്തരിച്ചു. ഷില്ലോംഗിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കാനായി എത്തിയ കലാം പൂർണ്ണ ഉന്മേഷവാനായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീരെ അവശനായ അവസ്ഥയിലായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത്. ഉടനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അല്‍പസമയം മുമ്പാണ് മരണം സ്ഥിരീകരിച്ചത്.
കലാമിന്റെ മരണത്തില്‍ രാജ്യത്ത് 7 ദിവസം ദുഃഖം ആചരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ശാസ്ത്രജ്ഞനായിരുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഇദ്ദേഹം. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.

Loading...

Leave a Reply

Your email address will not be published.

More News