Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:37 pm

Menu

Published on March 29, 2014 at 11:13 am

22 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്ന് നാണയവും റബ്ബറും പേനാ അടപ്പും കണ്ടെത്തി

found-coin-pencap-and-eraser-in-22-days-old-child-stomach

അമ്പലപ്പുഴ: ജനിച്ച്  22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നാണയങ്ങളും പേനയുടെ അടപ്പും ഇറേസറും പുറത്തെടുത്തു. അമ്പലപ്പുഴ കരുമാടി ആമയിട ദേവസ്വംപറമ്പില്‍ ശ്രീരേഖ-ശ്രീജിത്ത് ദമ്പതികളുടെ കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഇവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.കടുത്ത ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് മരുന്നുകള്‍ നല്‍കിയിട്ടും കുറവില്ലാത്തതിനെത്തുടര്‍ന്ന് എക്‌സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് ശ്വാസനാളത്തിലും അന്നനാളത്തിലും എന്തോ കുടുങ്ങിയിരിക്കുന്നതായി ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടികളുടെ ശസ്ത്രക്രിയാ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. എം.കെ. അജയകുമാറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ രണ്ടു മണിക്കൂര്‍ കൊണ്ടാണ് നാണയവും മറ്റും വീഡിയോ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തത്. ഒരു രൂപയുടെ സ്റ്റീല്‍ നാണയം ശ്വാസനാളത്തില്‍ തൊണ്ടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത് അണുബാധയ്ക്കും ഇടയാക്കിയിരുന്നു. മായ്ക്കാനുപയോഗിക്കുന്ന റബ്ബറിന്റെ ചെറിയ കഷണവും സ്‌കെച്ച്‌പേനയുടെ അടപ്പുമാണ് അന്നനാളത്തില്‍നിന്നെടുത്തത്.ന്യൂമോണിയ ബാധിച്ച കുഞ്ഞിപ്പോള്‍ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലാണ്. കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. ഈ സാധനങ്ങള്‍ കുഞ്ഞിന്റെയുള്ളില്‍ എത്തിയതിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്.a

Loading...

Leave a Reply

Your email address will not be published.

More News