Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:09 am

Menu

Published on January 17, 2014 at 12:43 pm

അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് : 4 പേര്‍ പിടിയില്‍

four-arrested-under-immoral-trafficking

ചേര്‍ത്തല: അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ  റെയ്ഡിൽ  ദമ്പതികളടക്കം നാലുപേര്‍ പിടിയിലായി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ ദമ്പതിമാരായ തെക്കേതറയില്‍ നവാസ്(42) ഭാര്യ അനിത (35), കൂടാതെ 24ഉം 25ഉം വയസുള്ള  മറ്റ് രണ്ടു യുവതികളെയുമാണ്‌  പോലീസ് പിടികൂടിയത്. ചേര്‍ത്തല കെവിഎം ഹോസ്പിറ്റലിന് സമീപം നവാസും ഭാര്യയും ചേർന്ന് ഒരു  വീട് വാടകയ്‌ക്കെടുത്തിരുന്നു.അവിടെ വച്ചായിരുന്നു അനാശാസ്യം നടത്തിയിരുന്നത്. പിന്നീട് ഹോം നഴ്‌സിംഗിന്റെ മറവില്‍ യുവതികളെ കൊണ്ടുവന്ന് അനാശാസ്യപ്രവര്‍ത്തനം നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആളുകടെ വരവും പോക്കും ശ്രദ്ധയില്‍പ്പെട്ട  ചില നാട്ടുകാർ  വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. ദമ്പതിമാരെ  പോലീസ് കോടതിയില്‍ ഹാജരാക്കി. യുവതികളെ ആലപ്പുഴ റസ്‌ക്യൂ ഹോമിലേക്കും  മാറ്റി.

Loading...

Leave a Reply

Your email address will not be published.

More News