Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സ്വര്‍ണ-ചെമ്പ് ഖനിയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. 33 പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. നാലു പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഫ്രീ പോര്‍ട്ട്- മക്മോറന്‍സ് ഗ്രാസ്ബെര്‍ഗ് ഖനിയിലെ തുരങ്കത്തിന്‍െറ ഒരു ഭാഗം ചൊവ്വാഴ്ച ഇടിഞ്ഞ് വീഴുകയായിരുന്നു. അമേരിക്കന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ളതാണ് ഈ ഖനി. അതുകൊണ്ടു തന്നെ തൊഴിലാളികള്‍ മുഴുവന്‍ ഇന്തോനേഷ്യക്കാര്‍ ആകാനിടയില്ലെന്നാണ് കരുതുന്നത്.
Leave a Reply