Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 2:45 am

Menu

Published on March 21, 2014 at 3:51 pm

മുംബൈ ശക്തിമില്‍ കൂട്ടബലാത്സംഗം: നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

four-get-life-sentence-in-shakti-mills-gang-rape-case

മുംബൈ: മുംബൈയിലെ ശക്തിമില്‍ പരിസരത്ത് രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ നാല് പ്രതികള്‍ക്ക് ജീവര്യന്തം തടവ് ശിക്ഷ.മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൂട്ടിയിട്ടിരിക്കുന്ന മില്ലുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ഫോട്ടോ എടുക്കാനും 2013 ഓഗസ്റ്റ് 22 വൈകിട്ട് സഹപ്രവര്‍ത്തകനൊപ്പം ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതിയെ സഹപ്രവര്‍ത്തകനെ കെട്ടിയിട്ടശേഷം അഞ്ചംഗ സംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.കേസ്സില്‍ അഞ്ചു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചാമന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ കോടതിയിലാണ് ഇയാളുടെ വിചാരണ നടന്നു വരുന്നത്. മറ്റുള്ളവരുടെ വിചാരണ സെഷന്‍സ് കോടതിയില്‍ നടന്നത്. ഒക്‌ടോബര്‍ എട്ടിന് നാലു പ്രതികള്‍ക്കുമെതിരേ പോലീസ് 362 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 31 സാക്ഷികളെയണ് കേസില്‍ വിസ്തരിച്ചത്. 2013 ജൂലായ് 31ന് ഇതേ പ്രതികളില്‍ മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്ന് ശക്തി മില്‍ കോമ്പൗണ്ടില്‍ വെച്ചു തന്നെ പതിനെട്ടുകാരിയായ ഒരു ടെലിഫോണ്‍ ഓപ്പറേറ്ററെയും കൂട്ടമാനഭംഗത്തിനിരയായി.ജോലിയുടെ ഭാഗമായി ആണ്‍സുഹൃത്തിനൊപ്പം ശക്തിമില്‍ പരിസരത്തെത്തിയതായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചു പ്രതികളാണ് കേസിലുള്‍പ്പെട്ടിരുന്നത്. ഇവരില്‍ മൂന്നു പേര്‍ ജൂലൈ 31ലെ കേസിലെയും പ്രതികളാണ്. സെപ്റ്റംബര്‍ 19ന് പോലീസ് പ്രതികള്‍ക്കെതിരേ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, ഗൂഡാലോചന, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News