Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:17 pm

Menu

Published on July 31, 2015 at 12:08 pm

ലിബിയയില്‍ നാല് ഇന്ത്യാക്കാരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി….!

four-indians-kidnapped-in-libya-isis-hand-suspected

ട്രിപ്പോളി: ലിബിയയില്‍ നിന്നും ഐസിസ് ഭീകർ നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി.ലിയിലെ സിര്‍ത്ത് സര്‍വകലാശാലയിലെ അധ്യാപകരെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഭീകരർ ഇതുവരെ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഐസിസ് ഭീകരരുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ലിബിയയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെ നിന്നും മാറണമെന്ന് കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്‍റ് ആവശ്യപ്പെട്ടിരുന്നു.ഇന്നലെ വൈകുന്നേരമാണ് സിര്‍ത്തില്‍ നിന്നും നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.അമേരിക്കക്കുനേരെ അല്‍ഖ്വെയ്ദ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യയിലും ആക്രമണം നടത്താന്‍ ഇസ്ലാമിക് ഐസിസ് ) ഭീകരര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഈ സംഭവമുണ്ടായിരിക്കുന്നത് എന്നത്   ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്.ഒറ്റയാള്‍ ആക്രമണമായിരിക്കും ഇന്ത്യയിലും നടത്തുകയെന്നാണ് ചൊവ്വാഴ്ച അമേരിക്കന്‍ മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നത്. പാക് താലിബാനുമായി ബന്ധമുള്ള പാകിസ്താന്‍ പൗരന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന 32 പേജുള്ള ഉര്‍ദുവിലുള്ള രേഖകളാണ് അമേരിക്കന്‍ ഏജന്‍സി പഠനവിധേയമാക്കിയത്.ഖലീഫമാരുടെ ഇസ്ലാമിക ഭരണത്തിന്റെ ചെറുചരിത്രമെന്ന പേരില്‍ കണ്ടെത്തിയ രേഖയില്‍ തീയതി വ്യക്തമാക്കിയിട്ടില്ല. അന്തിമയുദ്ധത്തിനാണ് ഐ.എസ് ഭീകരര്‍ കോപ്പുകൂട്ടുന്നതെന്ന് രേഖകള്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇതിനെതിരെ അമേരിക്കന്‍ സഖ്യം തിരിച്ചടി നടത്തിയാലും അന്തിമഫലത്തിനായി ലോകത്തെ മുസ്ലിംകള്‍ ഒരുമിച്ചുചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News