Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 10:04 am

Menu

Published on December 7, 2013 at 10:59 am

ഒന്നരലക്ഷം രൂപയ്ക്ക് ഭാര്യയെ കാഴ്ചവച്ച ഭര്‍ത്താവും സൃഹൃത്തുക്കളും അറസ്റ്റിൽ

four-men-raped-a-23-year-old-women

മുംബൈ:ഇരുപത്തിമൂന്നുകാരിയായ ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവച്ച ഭര്‍ത്താവും നാല് സൃഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു.മൊബിന്‍ ഖുറേഷി,സജിസ് ഖുറേഷി,നിസാംഖാന്‍,സുജിത്കുമാര്‍ ചൗരസ്യ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇസ്സാര്‍ പെട്ടന്ന് കാശുണ്ടാക്കാന്‍ വേണ്ടി ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു.ഇതിനായി ഇയാള്‍ ഭാര്യയെയും കൂട്ടി മുംബൈയിലെത്തി.നേരത്തെ നിശ്ചയിച്ച കരാര്‍ പ്രകാരം മുബൈയിലെ മാന്‍ ഖുര്‍ദ് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ഇസ്സാര്‍ ഭാര്യയോട് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ടു.യുവതിയുമായി സാക്കിര്‍ ഹുസൈന്‍ നഗറിലെ ഓഡിറ്റോറയത്തിലെത്തിയ നാലംഗ സംഘം 23കാരിയെ കൂട്ടുമാനഭംഗത്തിനിരയാക്കുകയായിരുന്നു.എന്നാല്‍ പുലര്‍ച്ചെ ഒരുമാണി കഴിഞ്ഞും ഭാര്യയെ കാണാതായതിനെ തുടര്‍ന്ന് ഇസ്സര്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.അതിനിടയില്‍ യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ നാലംഗസംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പൊലീസിനൊപ്പം ഭര്‍ത്താവിനെ കണ്ട സുഹൃത്തുക്കള്‍ ഭര്‍ത്താവ് തന്നെയാണ് തങ്ങള്‍ക്ക് യുവതിയെ കാഴ്ചവച്ചതെന്ന് വെളിപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News