Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:30 am

Menu

Published on April 30, 2015 at 2:27 pm

നേപ്പാളിൽ നാല് മാസം പ്രായമുളള കുഞ്ഞിനെ 22 മണിക്കൂറിന് ശേഷം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി

four-month-old-baby-is-rescued-after-22-hours-trapped-under-rubble

കാഠ്മണ്ഡു: നേപ്പാളിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന്  നാല് മാസം പ്രായമുളള കുഞ്ഞിനെ  22 മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്നവരാണ് ഒരു കുഞ്ഞിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള കരച്ചിൽ കേട്ടത്.ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിന് പരുക്കൊന്നും ഇല്ലെന്ന് രക്ഷാ പ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ ഒന്നുമറിയാതെ സുഖ നിദ്രയിലായിരുന്നു ഈ കുഞ്ഞ്. സോനിത് അവാൽ എന്നാണ് കുഞ്ഞിന്‍റെ പേരെന്ന് പിന്നീട് തിരിച്ചറിഞ്ഞു.അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ശനിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതുവരെ 5000ത്തിലേറെ പേർ മരിച്ചതായാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published.

More News