Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:19 pm

Menu

Published on December 26, 2013 at 10:05 am

മലപ്പുറത്ത് വെള്ളക്കെട്ടില്‍ വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 4പേര്‍ മുങ്ങിമരിച്ചു

four-of-family-drown-in-water-filled-quarry

മങ്കട: മലപ്പുറം മങ്കടയില്‍ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.കരിമല മേലേകുത്ത് സ്വദേശി ആന്റണിയുടെ മകന്‍ സിനോ (9),ബിനോ (10),സഹോദരപുത്രന്‍ സിജോ (12) ഇവരുടെ ബന്ധുവായ ദേവസ്യ എന്നിവരാണ് മരിച്ചത്.ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം പാറകെട്ടില്‍ ക്വാറിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് അവരെ തിരഞ്ഞുപോയതായിരുന്നു ദേവസ്യ.ഫയര്‍ഫോഴ്സ് എത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.4.30 ഓടെയാണ് ദേവസ്യയുടെ മൃതദേഹം കണ്ടെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News