Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:54 pm

Menu

Published on October 10, 2014 at 10:03 am

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോഡിയാനോയ്ക്ക്

frances-patrick-modiano-wins-literature-nobel

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള  നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മോഡിയാനോയ്ക്ക്. സിംഗ് പേഴ്സണ്‍, ഒൗട്ട് ഓഫ് ദി ഡാര്‍ക്, ലാകോംബെ ലൂസിയന്‍ എന്നിവയാണ് മൊദിയാനോയുടെ പ്രധാന കൃതികള്‍.കെനിയന്‍ എഴുത്തുകാരന്‍ നുഗുഗി വാ തിയോഗോ അടക്കമുള്ള പ്രമുഖരുമായി കടുത്ത മത്സരത്തിനു ശേഷമാണ് മോഡിയാനോ പുരസ്‌കാരത്തിന് അര്‍ഹനായത്. സാഹിത്യ നൊബേലിനായി 210 നോമിനേഷനുകളാണ് പുരസ്‌കാരനിര്‍ണയ സമിതിക്കു മുമ്പാകെ ലഭിച്ചത്.‘ദ ഹൊറൈസണാണ് എറ്റവുമൊടുവില്‍ പുറത്തിറങ്ങിയ നോവല്‍. ഫ്രാന്‍സില്‍ നിന്ന് നൊബേല്‍ സ്വന്തമാക്കുന്ന 11ാമത്തെ വ്യക്തിയാണ് 69കാരനായ മോഡിയാനോ. തിരക്കഥാകൃത്തു കൂടിയായ മോഡിയാനോയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News