Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:04 pm

Menu

Published on October 14, 2014 at 10:58 am

ദുബായിലെ പാർക്കുകളിലും, ബീച്ചുകളിലും സൗജന്യ വൈ-ഫൈ സംവിധാനം വരുന്നു

free-wifi-service-in-dubai-parks-and-beaches

ദുബായ്:   ദുബായ് നഗരം ഇനി സൗജന്യ വൈഫൈയാക്കുന്നു.സ്മാർട്ട് ദുബായ് പദ്ധതിയുടെ ഭാഗമായി എല്ലാ സേവനങ്ങളുംപൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ  നഗരത്തിലെ പാര്‍ക്കുകളിലും ബീച്ചുകളിലും ഇനി സൗജന്യമായി വൈഫൈ സേവനം ഏർപ്പെടുത്തുന്നു.ദുബായ് നഗരസഭ. ഇതു ബന്ധപ്പെട്ടു പ്രമുഖ ടെലികോം കമ്പനിയായ ഡുവുമായി നഗരസഭ കരാര്‍ ഒപ്പുവച്ചു.നൂറു സ്ഥലങ്ങളിലായി ഏകദേശം 5000 വൈഫൈ ഹോട്ട് സ്‌പോട്ടുകളാണ് കമ്പനി ഒരുക്കുന്നത്.ഇവ ദുബായിക്കും അബുദാബിക്കും ഇടയിലാകുമെന്നും കമ്പനി വക്താവ് അറിയിച്ചു. നിലവിൽ ദുബയ് ഹെൽത്ത് അഥോറിറ്റിക്കു കീഴിലുള്ള എല്ലാ ആശുപത്രികളിലെ രോഗികൾക്കും സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.കരാമയിലെ സബീൽ പാർക്കിലാണ് ആദ്യമായി സേവനം ലഭിക്കുക. പിന്നീട് മംസാർ ബീച്ചിലും സേവനമെത്തും. ദുബായിലെ പാർക്കുകളും ബീച്ചുകളെയും കുറിച്ചുള്ള സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ കഴിഞ്ഞ ദിവസം നഗരസഭ പുറത്തിറക്കിയിരുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ എല്ലാ ഓഫിസിലും സൗജന്യ വൈഫൈ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.


Loading...

Leave a Reply

Your email address will not be published.

More News