Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:51 pm

Menu

Published on May 25, 2018 at 9:59 am

ജനത്തെ വലച്ച് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി; ഇന്ധനവില കുറക്കാൻ മോഡിയെ ചലഞ്ച് ചെയ്ത് രാഹുൽ ഗാന്ധി

fuel-price-hike-rahul-gandhi-challenge

ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ഉയരുന്നതിനിടെ ഇന്നും വില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസയും ഡിസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍ വില 82 രൂപയും ഡീസല്‍ വില 74.60 രൂപയുമായി.

അതെ സമയം ഇന്നലെ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത മോഡിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ധനവില കുറക്കാൻ ചലഞ്ച് ചെയ്തു.

കർണാടക തിരഞ്ഞെടുപ്പിനുശേഷം തുടർച്ചയായി പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. ജനജീവിതം തകർത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയര്‍ന്നിട്ടും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടികളും എടുക്കുന്നില്ല.

കർണാടക തിരഞ്ഞെടുപ്പ് സമയത്തു ഇന്ധനവില വർദ്ധനവിനെ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരുന്നു എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വില കൂട്ടി. ഈ സംഭവങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ സർക്കാരിനെതിരെ കനത്ത വിമർശനമാണ് ഉയരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News