Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:31 pm

Menu

Published on January 14, 2017 at 9:51 am

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

fuel-rate-hike-private-bus-strike-to-strike-in-kerala

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്.

ഈ മാസം 19ന്  സംസ്ഥാന വ്യാപകമായി  സൂചന പണിമുടക്ക് നടത്തുമെന്നും തുടര്‍ന്ന് ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ധന വില വര്‍ദ്ധനയെ തുര്‍ന്ന് മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് മിനിമം 2 രൂപയാക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചാര്‍ജ് വര്‍ദ്ധന ഇപ്പോള്‍ ആലോചിക്കാനാകില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News