Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:47 pm

Menu

Published on June 5, 2017 at 12:57 pm

പുലിയെ കണ്ട അയ്യപ്പന്‍ പേടിച്ചോടി; വീഡിയോ വൈറല്‍

funny-fancy-dress-video-of-lord-ayyapan

അമ്മയുടെ രോഗം മാറ്റാന്‍ പുലിപ്പാല് തേടിപ്പോയ അയ്യപ്പന്റെ ചരിത്രം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. പുലിപ്പുറത്തിരുന്ന് വരുന്ന അയ്യപ്പന്റെ ചിത്രവും ഏറെ പ്രസിദ്ധം. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പുലിയെ കണ്ട് പേടിച്ചോടുന്ന അയ്യപ്പന്റെ ഒരു വീഡിയോ ആണ്.

ചിരിയുണര്‍ത്തുന്ന ഈ സംഭവം അരങ്ങേറിയത് ഒരു ഫാന്‍സി ഡ്രസ് മത്സരത്തിനിടയിലും. പുലിയെ ഔദ്യോഗിക വാഹനമാക്കിയ അയ്യപ്പന്റെ വേഷമണിഞ്ഞ് ഫാന്‍സി ഡ്രസ്സിനെത്തിയതായിരുന്നു ഒരു കുഞ്ഞ്. എന്നാല്‍ പിന്നിലൂടെ മറ്റൊരു ഫാന്‍സി ഡ്രസ് ‘പുലി’ എത്തിയത് കുഞ്ഞ് അയ്യപ്പന്‍ അറിഞ്ഞില്ല.

കാണികളുടെ പൊട്ടിച്ചിരി കേട്ട് തിരിഞ്ഞു നോക്കിയ അയ്യപ്പന്‍ കാണുന്നതോ ഒരു പുലിയെ. പിന്നെ ഒന്നും നോക്കിയില്ല, മുന്നും പിന്നും നോക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു. കുഞ്ഞ് അയ്യപ്പന്റെ ഈ ഓട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വാട്ട്‌സ്ആപ്പിലും മറ്റും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എറണാകുളം പെരുമ്പിള്ളി സ്വദേശികളായ വിജിത്ത്- രാധിക ദമ്പതികളുടെ മകളായ വൈഗ കൃഷ്ണയാണ് സോഷ്യല്‍ വൈറലായ അയ്യപ്പന്റെ വേഷം കെട്ടിയത്. പെരുമ്പിള്ളിയില്‍ ഒരു അംഗനവാടി പരിപാടിക്കിടെ നടന്ന സംഭവം അജിത്ത് പെരുമ്പിള്ളിയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News