Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:59 pm

Menu

Published on December 18, 2013 at 10:16 am

നയതന്ത്ര ഉദ്യോഗസ്‌ഥയുടെ അറസ്‌റ്റ്:ഇന്ത്യ തിരിച്ചടിക്കുന്നു

furious-india-hits-back-strips-us-diplomats-of-privileges

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ അറസ്റ്റുചെയ്യുകയും വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും ചെയ്ത നടപടിയോടുള്ള പ്രതിഷേധമായി യു.എസ്.എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ഇന്ത്യ റദ്ദാക്കി.സംഭവത്തില്‍ പ്രതിഷേധിച്ച് യു.എസ് പ്രതിനിധി സംഘങ്ങളുമായുള്ള കൂടിക്കാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ റദ്ദാക്കി.രാജ്യത്തെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരിച്ചേല്‍പിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കും കോണ്‍സുലേറ്റിനും ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചു.ഉദ്യോഗസ്ഥരുടെ വരുമാനം പരിശോധിക്കുന്നതടക്കമുള്ള അപൂര്‍വ നടപടികളും ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി കൈക്കൊണ്ടു.അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളോട്‌ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ ശമ്പളവിവരങ്ങള്‍ അറിയിക്കണം. മദ്യമുള്‍പ്പെടെയുള്ളവ യഥേഷ്‌ടം ഇറക്കുമതിചെയ്യാനുള്ള അനുമതിയും റദ്ദാക്കി.കോണ്‍സുലേറ്റിലെ അമേരിക്കക്കാരുടെ താമസസ്‌ഥലങ്ങളില്‍ വേലക്കാരായി ജോലിചെയ്യുന്നവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വെളിപ്പെടുത്തണം.അമേരിക്കയിലെ സ്‌കൂളുകളിലെ ഇന്ത്യന്‍ അധ്യാപകരുടെ സേവന വേതന വ്യവസ്‌ഥകളും അവരുടെ ബാങ്ക്‌ അക്കൗണ്ടിന്റെ വിശദാംശങ്ങളും ലഭ്യമാക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു.അമേരിക്കയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ജോലിചെയ്യുന്നവര്‍ക്കു ലഭിക്കുന്ന നയതന്ത്ര പരിരക്ഷയ്‌ക്കു തത്തുല്യമായവിധത്തിലുള്ള പരിരക്ഷയേ ഇന്ത്യയിലും നല്‍കൂ എന്നാണ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്‌.നടപടിയുടെ ഭാഗമായി ഡല്‍ഹിയിലെ ന്യായമാര്‍ഗിലെ അമേരിക്കന്‍ എംബസിക്കു മുന്നിലെ ബാരിക്കേഡുകള്‍ എടുത്തുകളഞ്ഞു.പകരം പോലീസ്‌ പിക്കറ്റ്‌ മാത്രമാക്കി.ഇന്ത്യയുടെ നടപടികള്‍ അമേരിക്കക്കെതിരെയുള്ള നയതന്ത്ര യുദ്ധമായാണ് രാജ്യാന്തര തലത്തില്‍ വിശേഷിക്കപ്പെടുന്നത്.പുതിയ സംഭവവികാസങ്ങള്‍ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ ഗൗരവമായ വിള്ളലാണ് വീഴ്ത്തിയിരിക്കുന്നത്.ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയത്തിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ന്യൂയോര്‍ക് പൊലീസ് പിടികൂടിയത്. ഇതില്‍ ശക്തമായ പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിച്ചിരുന്നു.അതിനു പുറമെയാണ് കടുത്ത നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ തീരുമാനിച്ചത്.സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പു പറയണമെന്നാണ് ഇന്ത്യയുടെ ആവശ്യം.1999 ബാച്ചിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണ് ദേവയാനി.അമേരിക്കയില്‍ നിലവിലുള്ള കുറഞ്ഞ വേതനത്തിലും താഴെയാണ് ഇവര്‍ വീട്ടുജോലിക്കാരിക്ക് നല്‍കിയിരുന്നതെന്നാണ് ആരോപണം.വിസച്ചട്ട ലംഘനത്തിനും കേസെടുത്തിട്ടുണ്ട്.അപരാധിയാണെന്ന് തെളിഞ്ഞാല്‍ 15 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.2.5 ലക്ഷം ഡോളര്‍ (1.5 കോടി രൂപ) കോടതിയില്‍ കെട്ടിവെച്ചാണ് ദേവയാനി ജാമ്യത്തിലിറങ്ങിയത്.ഇവരുടെ പാസ്‌പോര്‍ട്ട് കസ്റ്റഡിയിലാണ്.ക്രിമിനലുകളെ പരിശോധിക്കും പോലെയാണ് യു.എസ്.പോലീസ് ദേവയാനിയെ പരിശോധിച്ചത്.ഇവരെ മയക്കുമരുന്നിന് അടിമകളായവര്‍ക്കൊപ്പം തടവില്‍ പാര്‍പ്പിച്ചെന്നും ഡി.എന്‍.എ.പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News