Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:23 pm

Menu

Published on September 17, 2013 at 3:24 pm

മാനഭംഗത്തിനിരയായ നേഴ്‌സ് പോലീസ് സ്റ്റേഷനില്‍ പ്രതിയെ മുഖമടച്ച് തല്ലി (വീഡിയോ)

furious-rape-victim-beats-alleged-attacker-round-the-face-after-coming-face-to-face-with-him-in-police-station

മുംബൈ : മുംബൈ ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിച്ച പീഡന പ്രതിയെ പോലീസ് സ്റ്റേഷനില്‍ കണ്ടപ്പോള്‍ അതിന് ഇരയായ നേഴ്‌സ് മുഖമടച്ച് തല്ലി. ന്യൂഡല്‍ഹിയില്‍ ജ്യോതി സിങ് എന്ന വിദ്യാര്‍ത്ഥിനിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നാലു പ്രതികള്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസങ്ങളിലാണ് യുവതിയുടെ രോഷപ്രകടനം. വികാരങ്ങള്‍ അടക്കിപ്പിടിക്കാനാവാതെ യുവതി അക്രമിയുടെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു.മുബൈയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ജോലി ചെയ്യാന്‍ പോകുമ്പോള്‍ മദ്യപിച്ച യുവാവ് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.പുലര്‍ച്ചെയായതിനാല്‍ കംപാര്‍ട്ട്‌മെന്റില്‍ ആരുമുണ്ടായിരുന്നില്ല. രക്ഷപെടാന്‍ ശ്രമിച്ച തന്നെ ട്രെയിനില്‍ നിന്ന് തള്ളിത്താഴെയിട്ട് കൊല്ലാനും 27 കാരനായ അക്രമി ശ്രമിച്ചതായും യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദിവസങ്ങള്‍ക്കുശേഷമുള്ള തെരച്ചിലിന് ഒടുവിലാണ് അക്രമിയെ പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News