Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:48 pm

Menu

Published on May 15, 2013 at 5:14 am

കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് നീട്ടി

further-delay-in-commissioning-kudankulam-n-plant

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് ഒരു മാസത്തേക്ക് നീട്ടിവെച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാനാണ് ഇത്. സുരക്ഷയും പരിസ്ഥിതിപ്രശ്നങ്ങളും മുന്‍നിര്‍ത്തി പാലിക്കേണ്ട 15 മാനദണ്ഡങ്ങളാണ് ആദ്യ യൂനിറ്റ് കമീഷന്‍ ചെയ്യാന്‍ അനുമതി നല്‍കികൊണ്ട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. നിലയത്തിന്റെസുരക്ഷ, പരിസ്ഥിതി ആഘാതം, നിലയത്തിലെ ഉപകരണങ്ങളുടെ ഗുണനിലവാരം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. റഷ്യയുടെ സഹകരണത്തോടെ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ 1000 മെഗാവാട്ടിന്റെ രണ്ട് രണ്ട് ആണവ നിലയങ്ങളാണ് എന്‍.പി.സി.ഐ.എല്‍ നിര്‍മ്മിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News