Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:16 am

Menu

Published on November 4, 2017 at 10:09 am

ഗെയിൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കരുതലോടെ സർക്കാർ

gail-pipe-line-government-and-protesters

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിഷയത്തില്‍ നിലപാടില്‍ മയം വരുത്തി കരുതലോടെ സര്‍ക്കാര്‍. വിഷയത്തില്‍ സമരം ശക്തമായതും സമരത്തിന് പിന്തുണയുമായി യു.ഡി.എഫ്. രംഗത്തു വന്നതുമാണ് സര്‍ക്കാര്‍ നിലപാടില്‍ മയം വരുത്താന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ആറിന് കോഴിക്കോട് കളക്ട്രേറ്റില്‍ സമരക്കാരുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരുമായി യാതൊരു ചര്‍ച്ചക്കുമില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. തിങ്കളാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റില്‍ ചര്‍ച്ചയൊരുക്കാന്‍ വ്യവസായ മന്ത്രിയാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഈ ചര്‍ച്ച ബഹിഷ്‌കരിക്കുന്നത്.

അതേസമയം സംഘര്‍ഷം തുടരുന്ന മുക്കത്ത് യു.ഡി.എഫ്. നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.ബഷീര്‍ എംഎല്‍എ, എം.ഐ.ഷാനവാസ് എംപി തുടങ്ങി പല മുതിര്‍ന്ന നേതാക്കളും സന്ദര്‍ശനം നടത്തിയവരില്‍ പെടുന്നു.

വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കില്‍ മുക്കത്തെ സമരം ഏറ്റെടുക്കുമെന്നും ഈ വിഷയം അടുത്ത യു.ഡി.എഫ്. യോഗം ചര്‍ച്ച ചെയ്യുമെന്നും വി.എം.സുധീരന്‍ അറിയിച്ചു. സമരങ്ങള്‍ ഈ രീതിയില്‍ അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News