Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:05 pm

Menu

Published on October 12, 2017 at 5:24 pm

ഗണപതി ഹോമത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം…..!

ganapathy-homam-lord-ganesh-to-avoid-obstacles

ഹൈന്ദവ വിശ്വാസമനുസരിച്ച് ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നത് പതിവാണ്. എല്ലാ വിഘ്‌നങ്ങളും അഥവാ തടസ്സങ്ങളും ഇല്ലാതാക്കി ഉദ്ദേശിച്ച കാര്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഗണപതിയുടെ അനുഗ്രഹം വേണം എന്നാണു വിശ്വാസം.

ഗൃഹപ്രവേശമടക്കമുള്ള വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം.

വിദ്യാരംഭത്തില്‍ പിഞ്ചുകുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നത് ‘ഹരിഃ ശ്രീഗണപതയേ നമഃ..’ എന്ന ഗണപതിസ്തുതിയാണ്. ഗണപതിക്കു കുറിക്കുക എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ചെണ്ടമേളത്തില്‍ ഗണപതിക്കൈ, കഥകളിയിലെ ഗണപതിക്കൊട്ട്, തിരുവാതിരക്കളിയിലെ ഗണപതിച്ചുവട്, കളരിപ്പയറ്റിലെ ഗണപതിയടവ് തുടങ്ങി എല്ലാ രംഗങ്ങളിലും വിഘ്‌നം തീര്‍ക്കാന്‍ ഗണപതിയുമായി ബന്ധപ്പെട്ട ആചാരങ്ങളുണ്ട്. ഏതായാലും, ഭാരതത്തില്‍ ഗണപതി ആരാധനയ്ക്ക് ഏറെ പ്രാധാന്യമാണു കല്‍പിക്കുന്നത്.

ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റ നാളികേരമാണ് ഉപയോഗിക്കുക.

എട്ട് നാളികേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളികേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

നാളികേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.

ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.

ഗണപതി ഹോമം വീടുകളില്‍ നടത്തുമ്പോള്‍ പാലിക്കപ്പെടേണ്ട പലതുമുണ്ട്. സ്വയം ഗൃഹസ്ഥനു ചെയ്യാന്‍ സാധിക്കാത്തതിനാലാണ് മറ്റൊരാളുടെ സഹായം തേടുന്നത്. സ്വയം ചെയ്യാന്‍ ആയില്ലെങ്കില്‍ പോലും അത് അങ്ങനെ തന്നെ സങ്കല്‍പ്പിച്ചു ഭക്തിയോടെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കിട്ടുകയൊള്ളൂ.

ഗണപതി ഹോമം നടത്തുവാന്‍ ഉദ്ധേശിച്ചിരിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുന്‍പു മുതല്‍ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികള്‍ കയറ്റരുത്. വീട്ടില്‍ എല്ലാവരും മത്സ്യമാംസാദികള്‍ വെടിഞ്ഞു വ്രതത്തോടെ പൂജയില്‍ പങ്കെടുക്കണം. കൂടാതെ പൂജ നടക്കുമ്പോള്‍ മൂല മന്ത്രമോ ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും.

ഹോമത്തിന് ഉപയോഗിക്കുന്ന പ്ലാവിന്റെ വിറകു ഉറുമ്പ്, ചിതല്‍ തുടങ്ങിയ ജീവികള്‍ ഇല്ലാത്തതായിരിക്കണം. പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍ മൊട്ടായിരിക്കരുത് വാടിയതാകാനും പാടില്ല. കറുക, നെല്ല്, ചെത്തിപ്പൂ, കരിമ്പ്, കൊട്ടത്തേങ്ങ, ചിരട്ട, എള്ള്, മുക്കുറ്റി, ദര്‍ഭ (അവില്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, ഉണക്കമുന്തിരി, കദളിപ്പഴം, തേന്‍, നാളികേരം, എന്നിവ നെയ്യില്‍ വഴറ്റിയെടുക്കുന്ന) നേദ്യം എന്നിവയാണ് ഹോമത്തിന് വേണ്ട സാധനങ്ങള്‍.

ഇത് ഒന്നുകില്‍ ചെയ്യുന്നവരെ തന്നെ വാങ്ങാന്‍ എല്‍പ്പിക്കുക, അല്ലെങ്കില്‍ അതീവ ശുദ്ധിയോടെ വാങ്ങി കൊണ്ട് വന്ന വീടിനുള്ളില്‍ ശുദ്ധിയുള്ള ഇടത്ത് സൂക്ഷിക്കുക.

 

Loading...

Leave a Reply

Your email address will not be published.

More News