Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സമീപ കാലത്തായി സെന്‍സര്‍ബോര്‍ഡ് ഒഴിവാക്കിയ സീനുകള്‍ ഉൾപ്പെടുത്തിക്കൊണ്ട് പല ചിത്രങ്ങളും തിയേറ്ററുകളിലെത്തി.ഇത്തരത്തിൽ സെന്‍സര്‍ നിയമങ്ങള്‍ ലംഘിച്ച ചിത്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ സെൻസർ ബോർഡ് തീരുമാനിച്ചു.സീനുകള്‍ ഉള്‍പ്പെടുത്തിയ വിവരമറിഞ്ഞ് സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.അതിനു ശേഷം തിയറ്ററുകളില്‍നിന്ന് സിനിമയുടെ പ്രിന്റുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ബോര്‍ഡ് പോലീസിനെ സമീപിച്ചു.വണ്‍ ബൈ ടൂ,ഗ്യാങ്സ്റര്‍ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത് സെൻസർ നിയമങ്ങൾ ലംഘിച്ചായിരുന്നതിനാൽ ഈ സിനിമകൾക്കെതിരെ നടപടി ആരംഭിച്ചു.വണ്‍ ബൈ ടൂവില്‍ മുരളീ ഗോപിയും ഹണിറോസും അഭിനയിച്ച ചില അശ്ലീല രംഗങ്ങൾ ഒഴിവാക്കിയായിരുന്നു ചിത്രം പ്രദർശിപ്പിക്കാൻ അനുവാദം നൽകിയിരുന്നത്.എന്നാൽ നീക്കം ചെയ്ത സീനുകളെല്ലാം ഉൾക്കൊള്ളിച്ചായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഗ്യാങ്സ്ററിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നെങ്കിലും പോസ്ററുകളില്‍ അക്കാര്യംമറച്ചു വെക്കുകയായിരുന്നു.മലയാള ചിത്രങ്ങള്‍ നിയമം ലംഘിക്കുന്നത് ഫിലിം ചേംബര്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അവരുടെ ഇടപെടല്‍ കൂടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റീജണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ അറിയിച്ചു.ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷയായി മൂന്നു വര്‍ഷം വരെ തടവോ ഒരു ലക്ഷം വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കുന്നതായിരിക്കും.ന്യൂജനറേഷൻ സിനിമകളിലാണ് ഇത്തരത്തിൽ അശ്ലീല രംഗങ്ങൾ കൂടുതലായി കാണുന്നതെന്ന് പറയപ്പെടുന്നു.
Leave a Reply