Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:15 am

Menu

Published on May 16, 2014 at 3:19 pm

മനോഹര ഗാനങ്ങളുമായി ഗർഭശ്രീമാൻ റിലീസിനൊരുങ്ങുന്നു !!!

garbasreeman-movie-songs-released

എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനങ്ങളുമായി സുരാജ് വെഞ്ഞാറമൂട് നായകനായ ഗർഭശ്രീമാൻ റിലീസിനൊരുങ്ങുന്നു. ഈ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ ഔസേപ്പച്ചനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഗാന രചന വയലാർ ശരത് ചന്ദ്ര വർമ്മയുടെതാണ്‌.ചിത്രത്തിലെ ഗാനങ്ങൾ കുറച്ചു ദിവസം മുമ്പാണ് പുറത്തിറക്കിയത്. മൃദുല വാര്യര്‍, നജീം അര്‍ഷാദ്‌, ആഞ്ചല, ഫ്രാങ്കോ, രാഹുല്‍, ജോബ്‌ കുര്യന്‍,രവിശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.നജിം അര്‍ഷാദും അഞ്ചാലയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഇണക്കമുള്ള പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ഇപ്പോൾ ഹിറ്റായിട്ടുണ്ട്.അനില്‍ ഗോപിനാഥ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുരുഷന്‍ ഗര്‍ഭം ധരിക്കുന്ന ഒരു കഥയാണ് പറയുന്നത്.പുതുമുഖ താരം ഗൗരികൃഷ്ണയാണ് ചിത്രത്തിലെ നായിക.നെടുമുടി വേണു, സിദ്ദിഖ്, ലാല്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, ബേബി എസ്‌തേര്‍, അംബിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News