Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:47 pm

Menu

Published on January 14, 2014 at 9:50 am

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് തീപ്പിടിച്ചു

gas-tanker-lorry-explosion-in-kannur-two-injured

കണ്ണൂര്‍:കല്ല്യാശേരിയില്‍ ഗ്യാസ്‌ ടാങ്കര്‍ മറിഞ്ഞ് വന്‍ തീപ്പിടുത്തം.അപകടത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു.പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്കു പോവുകയായിരുന്ന ഐ.ഒ.സിയുടെ പാചകവാതക ടാങ്കറാണ് മറിഞ്ഞത്.കത്തിക്കൊണ്ടിരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതില്‍ പ്രദേശത്തുനിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.മംഗലാപുരത്തുനിന്നും കോഴിക്കോട്ടുനിന്നും ഗ്യാസ് കമ്പനികളുടെ വിദഗ്ധ സംഘംപുറപ്പെട്ടിട്ടുണ്ട്.അപകടമുണ്ടായതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു.മൊബൈല്‍ ടവറുകളും ഓഫ് ചെയ്തു.പൊട്ടിത്തെറി ഒഴിവാക്കാനായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ടാങ്കര്‍ വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.മുന്‍കരുതലിന്‍്റെ ഭാഗമായി ദേശീയപാതയിലൂടെ കണ്ണൂരിലേക്കുള്ള വാഹനങ്ങള്‍ വളപട്ടണം വഴിതിരിച്ചുവിട്ടു.പയ്യന്നൂരില്‍ നിന്നുളള വലിയ വാഹനങ്ങള്‍ ശ്രീകണ്ഠാപുരം വഴി തിരിച്ചുവിടാനും തീരുമാനമായി.ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.ജില്ലാ കലക്ടറും പൊലീസ് തലവനും ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി.മന്ത്രി കെ.പി.മോഹനന്‍, ടി.വി.രാജേഷ് എം.എല്‍.എ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.കണ്ണൂര്‍ എസ്.പി യുമായി ആഭ്യന്തര മന്ത്രി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സുരക്ഷയൊരുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.അപകടത്തില്‍പെട്ട ടാങ്കറിലെ ഡ്രൈവറും ക്ലീനറും തന്നെയാണ് പ്രദേശത്തെ വീടുകളിലെത്തി ആളുകളെ വിവരമറിയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News