Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:19 pm

Menu

Published on September 7, 2017 at 10:02 am

ഗൗരി ലങ്കേഷ് വധം: അന്വേഷണം ഇന്‍റ​ലിജൻസിന്; നക്സൽ വിരോധവും സോഷ്യൽ മീഡിയയിലെ ഭീഷണികളും പരിശോധിക്കും

gauri-lankesh-murder-intelligence-ig-will-enquire-the-case

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ച സംഭവം ഇന്‍റലിജിൻസ് അന്വേഷിക്കും. ഇന്‍റലിജൻസ് ഐജി ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഗൗരി ലങ്കേഷിനു സാമൂഹിക മാധ്യമങ്ങളിൽ നേരിട്ട വെല്ലുവിളികളും ഭീഷണികളും അന്വേഷണത്തിൽ ഉൾപ്പെടുത്തും.

കൊലപാതകത്തിൽ നക്സലൈറ്റുകൾക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. അന്വേഷണ സംഘത്തിന് ബി.കെ.സിങ് തന്നെ നേതൃത്വം നൽകും. ഒപ്പം ബെംഗളൂരു ഡിസിപി അടക്കം 19 ഉദ്യോഗസ്ഥരും ഉണ്ടാകും. പ്രതികൾ മുമ്പും വീടിനു സമീപം വന്നിരിക്കാൻ സാധ്യത ഉള്ളതിനാൽ അയൽവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ തുറന്ന ശബ്ദമായിരുന്ന ഗൗരി ശങ്കറിന് ശത്രുക്കൾക്ക് പഞ്ഞമുണ്ടായിരുന്നില്ല എന്നതിനാൽ ആ രീതിയിലുള്ള അന്വേഷണവും നടക്കും. അത്തരത്തിൽ ആരുടെയെങ്കിലും പക പോക്കലാണ് ഈ സംഭവം എന്ന സംശയവും ശക്തമാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധനക്കയച്ചിട്ടുണ്ട്. അതിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒപ്പം ഇവർ സ്ഥിരമായി പോയിരുന്ന വഴികളിലും മറ്റുമുള്ള പരമാവധി സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

കർണാടക സർക്കാരിന്റെ നക്സൽ പാനലിൽ അംഗമായിരുന്നു ഗൗരി ലങ്കേഷ്. രണ്ടു മാസം മുമ്പ് നക്സലുകളായ കന്യാകുമാരി, ശിവു, ചെന്നമ്മ എന്നിവരെ ആയുധം വെച്ച് കീഴടങ്ങുന്നതിൽ മധ്യസ്ഥം വഹിച്ചതും ഗൗരി ലങ്കേഷ് ആയിരുന്നു. ഇത് നക്സലുകളുമായി ഏതെങ്കിലും തരത്തിൽ വിരോധത്തിന് ഇടയായോ എന്നും അന്വേഷിക്കും.

Loading...

Leave a Reply

Your email address will not be published.

More News