Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 30, 2026 11:29 pm

Menu

Published on December 7, 2013 at 1:34 pm

സൂര്യയ്‌ക്കെതിരേ പരാതിയുമായി സംവിധായകന്‍ ഗൗതംമേനോന്‍ രംഗത്ത്

gautham-menon-says-suriya-couldve-have-avoided-it-gautham

തമിഴില്‍ സൂപ്പര്‍ ഹിറ്റായ കാകാ കാക,വാരണം ആയിരം എന്നീ ചിത്രങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ച മികച്ച കൂട്ടുകെട്ടുകളായിരുന്ന സൂര്യ-ഗൗതം മോനന്‍ വഴിപിരിയലിലെന്ന് റിപ്പോർട്ട്.സൂപ്പർ ഹിറ്റുകളുടെ പട്ടികയിലുള്ള ഈ ചിത്രങ്ങൾ സൂര്യയെ സൂപ്പർ താര മാക്കുന്നതിലും ഗൗതം മോനോനെ സൂപ്പർ സംവിധായകനാക്കുന്നതിലും വഹിച്ച പങ്ക് വളരെ വലുതാണ്.എന്നാല്‍ ഇരുവരും തമ്മില്‍ ഒന്നിക്കുന്ന പുതിയ ചിത്രം’ധ്രുവ നക്ഷത്രം’പ്രഖ്യാപിച്ചതിന്‌ പിന്നാലെ വിവാദങ്ങളും തുടങ്ങി.കാരാറ് പ്രകാരം സൂര്യ ഏറ്റെടുത്ത സിനിമ പൂര്‍ത്തിയാക്കി ഗൗതം മേനോന്റെ ചിത്രത്തിനായി കാത്തിരുന്നു. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനുമെല്ലം പങ്കെടുത്തു.ആക്ഷന്‍ ഹീറോ ചിത്രമായിരിക്കും എന്നതുകൊണ്ട് തന്നെ ശരീരവും അതിന് വേണ്ടി പാകപ്പെടുത്തിയെടുത്ത സൂര്യ പലതവണ സംവിധായകനോട് കഥ ആവശ്യപ്പെട്ടു.എന്നാല്‍ മാസങ്ങള്‍ പലതും കഴിഞ്ഞിട്ടും സംവിധായകന് കഥ പൂര്‍ത്തിയാക്കി നടന് നല്‍കാന്‍ കഴിഞ്ഞില്ല.കാത്തിരുന്ന് മുഷിഞ്ഞ സൂര്യ ഒടുക്കം ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.ഇത് ഗൗതം മോനോന് വല്യ പ്രശ്‌നമായെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.സൂര്യ ഒരിക്കലും അങ്ങനെ പരസ്യമായി പ്രഖ്യാപിക്കാന്‍ പാടില്ലായിരുന്നു.ഇത്തരമൊരു പരസ്യ പ്രസ്താവനയിലൂടെ സൂര്യ അനാവശ്യമായ വിവദം ഉണ്ടാക്കിയിരിക്കുകയാണ്.ഇക്കാര്യ രഹസ്യമായി തന്നെ അറിയിക്കാമായിരുന്നെന്നും ഗൗതം മോനോന്‍ പറയുന്നു.എന്തയാലും ഇതോടെ രണ്ട് പേരും തമ്മില്‍ നല്ല ഉടക്കാണെന്നാണ് കോളിവുഡ് ലോകത്ത് നിന്ന് കേള്‍ക്കുന്ന വാര്‍ത്ത.കാകാ കാകയും വാരണമായിരവും കണ്ട പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് ധ്രുവനച്ചിത്തിരത്തിന്റെ വരവ് കാത്തിരുന്നത്.എന്നാല്‍ പല കാരങ്ങള്‍ക്കൊണ്ടുമാണ് ചിത്രം മുടങ്ങിപ്പോയതെന്ന് സംവിധായകന്‍ അറിയിക്കുന്നു.ഇപ്പോള്‍ ചിമ്പുവിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ഗൗതം.അത് കഴിഞ്ഞാല്‍ അജിത്തിനൊപ്പം മറ്റൊരു ചിത്രത്തിനും കരാറൊപ്പിട്ടിട്ടുണ്ട്.ലിംഗസ്വാമിയുടെ ചിത്രത്തിലാണ് സൂര്യം ഇപ്പോള്‍ അഭിനയിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News