Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മെ സ്വാധീനിയ്ക്കുന്ന രണ്ടു തരത്തിലുള്ള എനര്‍ജിയാണ് നെഗറ്റീവ് എനര്‍ജിയും പോസിറ്റീവ് എനര്‍ജിയും. നമ്മുടെ ചുറ്റിലും നമുക്കുള്ളിലുമെല്ലാം ഈ എനര്‍ജി പ്രവാഹമുണ്ട്. പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ നല്ല ഊര്‍ജം അല്ലെങ്കില്‍ നല്ല ഫലം നല്കുന്ന ഒന്നാണ് പോസിറ്റീവ് എനര്‍ജി. മോശം ഫലം നല്‍കുന്നത് നെഗറ്റീവ് എനര്‍ജിയും. നെഗറ്റീവ് എനര്‍ജി നമ്മുടെ ചുററിലും വീട്ടിലും മാത്രമല്ല, നമുക്കുളളിലും നെഗററീവ് ഊര്‍ജ പ്രവാഹമുണ്ട്. ഇതാണ് മോശം ചിന്തകളായും മൂഡു മാറ്റമായുമെല്ലാം നമ്മെ ബാധിയ്ക്കുന്നതും.

പല വിദ്യകളും ഉപയോഗിയ്ക്കാതെ തികച്ചും സിംപിളായി നമ്മളിലും നമുക്ക് ചുറ്റിലുമുളള ഏതു നെഗററീവ് ഊര്‍ജത്തേയും പടി കടത്തി പോസിറ്റീവ് ഊര്‍ജവും ഇതു വഴി സന്തോഷവും ഐശ്വര്യവുമെല്ലാം നല്കാന് സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക. നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവ് ഊര്‍ജം നീക്കാന്‍ സഹായിക്കുന്ന ചില വഴികള്‍.

വൃത്തി
നല്ല എനര്‍ജിയ്ക്കു ഏറെ പ്രധാനമാണ് വൃത്തി. വൃത്തിയില്ലാത്ത ഒരു മുറിയില്‍ ഇരുന്നു നോക്കൂ നിങ്ങള്‍ക്കു തന്നെ വല്ലാതെ മടുത്തു പോകും. നെഗറ്റീവ് ഊര്‍ജമാണ് ഇത്തരം മടുപ്പായി നിങ്ങളിലേയ്ക്കു കടന്നു വരുന്നത്. ഇത് ഒഴിവാക്കാന്‍ സ്വയമേയും ചുററിലുമെല്ലാം വൃത്തിയാക്കി വയ്ക്കുകയെന്നതാണ് ഏററവും നല്ല വഴി. വൃത്തിയായി അന്തരീക്ഷത്തില്‍ ഇരിക്കുമ്പോഴുള്ള ഊര്‍ജ പ്രവാഹ വ്യത്യാസം നിങ്ങള്‍ക്കു തന്നെ അനുഭവിച്ചറിയാന്‍ സാധിക്കും. സ്വന്തം മനസിലെ ചിന്തകളും ശുദ്ധമാക്കുക. നല്ലതു ചിന്തിയ്ക്കുക. പോസിറ്റിവായി ചിന്തിയ്ക്കുക. പൊസിറ്റീവിറ്റി നിങ്ങളറിയാതെ തന്നെ നിങ്ങളിലേയ്ക്കെത്തുന്നത് അനുഭവിച്ചറിയാം.

കൈ കൊട്ടുക
വീടിന്റെ എല്ലാ മുക്കിലും മൂലയിലും നടന്നു കൈ കൊട്ടുക. നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ പറ്റുന്ന എളുപ്പ വഴിയാണിത്. ഇത്തരം ഒച്ച നെഗറ്റീവ് ഊര്‍ജ പ്രവാഹത്തെ പിടിച്ചു നിര്‍ത്തും. ഇല്ലെങ്കില്‍ മണിയടിയ്ക്കാം. ഇടിവെട്ടും മിന്നലുമെല്ലാം കഴിയുമ്പോള്‍ അന്തരീക്ഷിത്തില്‍ ഉണര്‍വുണ്ടാകുന്നത് നിങ്ങള്‍ അനുഭവിച്ചു കാണും. ഒച്ചയിലൂടെ നെഗറ്റീവ് ഊര്‍ജം നീങ്ങുന്നു.

സ്നേഹത്തിന്
സ്നേഹത്തിന് പൊസിറ്റീവിറ്റിയുടെ അത്ഭുത ശക്തിയുണ്ട്. സ്നേഹിയ്ക്കുക എല്ലാറ്റിനേയും എല്ലാവരേയും വെറുപ്പും വിദ്വേഷവും കളയുക. വെറുപ്പും വിദ്വേഷവും നിങ്ങളില്‍ നെഗറ്റീവ് ഊര്‍ജം നിറയ്ക്കുമെന്നല്ലാതെ പ്രത്യേകിച്ചൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തെളിഞ്ഞ മനസില്‍ പൊസററീവ് ഊര്‍ജം പ്രകൃതിദത്തമായി തന്നെ നിറയും. നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചാല്‍ അത് തിരികെ ലഭിയ്ക്കാതിരിയ്ക്കില്ല.

ചിരിയ്ക്കുക, പുഞ്ചിരിയ്ക്കുക
മുഖം കനപ്പിച്ചു നടക്കുന്നതിലൂടെ നെഗറ്റീവ് ഊര്‍ജം നൽകുന്നു. മുഖത്തെ മസിലുകള്‍ക്ക് ഏറ്റവും നല്ലത് ചിരിയാണ്. പുഞ്ചിരിയിലൂടെ നിങ്ങള്‍ക്കുള്ളില്‍ പൊസിറ്റിവിറ്റി നിറയ്ക്കാന്‍ സാധിയ്ക്കും. ലാഫിംഗ് യോഗ പോലുള്ളവയ്ക്ക് പുറകിലെ അടിസ്ഥാന തത്വം ഇതാണ്. നിങ്ങളുടെ ചിരിയും പുഞ്ചിരിയും മറ്റുള്ളവരിലേയ്ക്കു കൂടി പകരാന്‍ കഴിഞ്ഞാല്‍ അതു വലിയൊരു കാര്യമാണ്.

വീട്ടിലെ ഫര്‍ണിച്ചറുകള്‍
വീട്ടിലെ ഫര്‍ണിച്ചറുകള്‍ ഒരേ രീതിയില്‍ കിടക്കുന്നതു മടുപ്പുണ്ടാക്കും. ഇവ ഇടയ്ക്കിടെ മാറ്റി മാറ്റി ഇടുന്നത് വീടിനുള്ളിലും ഒപ്പം മനസ്സിലും പൊസിറ്റിവിറ്റി നിറയാന്‍ സഹായിക്കുന്ന ഒരു പ്രത്യേക വഴിയാണ്. ചെയ്തു നോക്കൂന്നതിലൂടെ വ്യത്യാസം അറിയാൻ സാധിക്കും.
ചെടികള്‍
ചെടികള്‍ വീടിനു ഭംഗി മാത്രമല്ല, പൊസറ്റീവിറ്റി കൂടി നല്കുന്ന ഒന്നാണ്. പച്ചപ്പ് മനസിലും നൽകുന്നു. ചെടികള്‍ നല്ല ഊര്‍ജ പ്രവാഹത്തിനു സഹായിക്കുന്ന ഒന്നാണ്. ഇവ കരിഞ്ഞുണങ്ങാന്‍ അനുവദിയ്ക്കുകയുമരുത്. ഇവയെ നല്ല രീതിയല്‍ പരിപാലിയ്ക്കുന്നതിലൂടെ നിങ്ങൾക്ക് പൊസറ്റീവിറ്റി ലഭിക്കും.
പ്രാര്‍ത്ഥന അല്ലെങ്കില്‍ മെഡിറ്റേഷന്‍
പ്രാര്‍ത്ഥന അല്ലെങ്കില്‍ മെഡിറ്റേഷന്‍, നിങ്ങളുടെ ഉളളിലേയ്ക്കു തന്നെ ചുരുങ്ങിയുളള ഈ നിമിഷങ്ങള്‍ നിങ്ങളില്‍ പൊസറ്റീവിറ്റി നിറയ്ക്കാന്‍ പറ്റിയ ഒന്നാണ്. മനസു ശാന്തമാകുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ഇത് പൊസറ്റീവ് ഊര്‍ജത്തിന്റെ ഒരു പ്രവാഹമാണ്.
ഒരു ബൗളില്‍ അല്പം ഉപ്പെടുത്ത്
ഒരു ബൗളില്‍ അല്പം ഉപ്പെടുത്ത് വീടിന്റെ വടക്കു കിഴക്കു മൂലയിലും തെക്കു പടിഞ്ഞാറു മൂലയിലും വയ്ക്കുക. ഇത് നെഗറ്റീവ് ഊര്‍ജത്തെ പുറത്താക്കാന്‍ സഹായിക്കുന്ന വിദ്യയാണ്.
കാറ്റും സൂര്യപ്രകാശവും
വീട്ടില്‍ കാറ്റും സൂര്യപ്രകാശവും കടക്കാന്‍ അനുവദിയ്ക്കുക. വീട് അടച്ചു പൂട്ടി വയ്ക്കാതെ വാതിലും ജനാലകളുമെല്ലാം തുറന്നിടുക. പൊസറ്റീവിറ്റി വീട്ടില്‍ നിറയ്ക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണിത്.
നെഗറ്റീവ് ആയ ആളുകളെ
നെഗറ്റീവ് ആയ ആളുകളെ ഒഴിവാക്കുക. ഇത്തരക്കാര്‍ ചുറ്റിലും നിങ്ങള്ക്കുള്ളിയും ദോഷമേ ഉണ്ടാക്കൂ. ഇത്തരക്കാരുമായുള്ള സഹവാസം നെഗറ്റീവ് ഊര്‍ജം നൽകുന്നു. പരാതിയും പരിഭവവും പിണക്കവും കരച്ചിലും അത്യാഗ്രഹവും പരദുഷണവും ദുഷ്ടതയുമെല്ലാമുള്ളവരെങ്കില് ഇത്തരക്കാരെ അകറ്റി നിര്‍ത്തുക.
വീട്ടില്‍ സുഗന്ധ ദ്രവ്യങ്ങള്‍
വീട്ടില്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിയ്ക്കുന്നത്, നല്ല മണമുളള ചന്ദനത്തിരി കത്തിയ്ക്കുന്നത്, വിളക്കു കൊളുത്തുന്നത്, നാമം ജപിയ്ക്കുന്നത് പ്രത്യേകിച്ചും ഒരുമിച്ചുള്ള പ്രാര്‍ത്ഥന, ഒരുമിച്ചിരുന്നു ടിവി ഓഫാക്കി സന്തോഷിച്ച് ആസ്വദിച്ച് ഭക്ഷണം കഴിയ്ക്കുന്നത് എല്ലാം പൊസറ്റീവിറ്റി നിറയ്ക്കുന്ന കാര്യങ്ങളാണ്.
Leave a Reply