Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:32 am

Menu

Published on December 26, 2014 at 10:38 am

‘ഘര്‍ വാപസി’ കോട്ടയത്തും;അമ്പതോളം പേര്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നു

ghar-wapasi-reconverts-50-christians-in-kottayam

കോട്ടയം: കോട്ടയത്തും മതപരിവര്‍ത്തനം നടന്നതായി റിപ്പോര്‍ട്ട് ഘര്‍ വാപസി ചടങ്ങിലൂടെ അമ്പതോളം കുടുംബങ്ങളാണ് ഹിന്ദു മതത്തില്‍ ചേര്‍ന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്തിലാണ് തിരുനക്കരയിലും പൊന്‍കുന്നത്തുമുള്ളവരെ മതം മാറ്റിയത്. പൊന്‍കുന്നം ദേവീക്ഷേത്രത്തിലാണ് വിപുലമായ ചടങ്ങ് സംഘടിപ്പിച്ചത്. ഇവിടെ 18 കുടുംബങ്ങളില്‍ നിന്നായി 45 പേര്‍ മതംമാറി.കോട്ടയം തിരുനക്കര ക്ഷേത്രത്തിലും മതപരിവര്‍ത്തന ചടങ്ങ് നടന്നു. ക്രിസ്തുമതത്തില്‍ പെട്ടവരാണ് മതംമാറിയത്.മറ്റു ജില്ലകളിലും വ്യാപകമായി മതപര്‍ത്തന പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പതിനേഴുപേര്‍ ഹിന്ദു മതം സ്വീകരിച്ചതായി സംഘാടകര്‍ പറയുന്നു.  പൊന്‍കുന്നം പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ 20 കുടുംബങ്ങളില്‍ നിന്ന് 45 പേരാണ് മത പരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത്. ക്രൈസ്തവ മതത്തില്‍ നിന്നാണ് മതം മാറിയവരിലേറെ പേരും തിരുനക്കരയില്‍ ക്രൈസ്തവ മതത്തില്‍പ്പെട്ടവരാണ് മതം മാറിയത്. പൊന്‍കുന്നത്ത് 41 ക്രൈസ്തവരാണ് ഹിന്ദുമതം സ്വീകരിച്ചത്.ക്രിസ്തുമസ് ദിനത്തില്‍ കേരളത്തില്‍ കൂടുതല്‍ പേരെ ഘര്‍വാപസിയില്‍ പങ്കെടുപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ ഹരിപ്പാടിനു സമീപം ചേപ്പാട്ട് ആണ് കേരളത്തില്‍ ആദ്യമായി മതപരിവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തത്. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എട്ട് കുടുംബങ്ങളിലെ മുപ്പത്തിയഞ്ച് പേരെയാണ് മതപരിവര്‍ത്തനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഘര്‍ വാപസി അഥവാ വീട്ടിലേക്കുള്ള മടക്കം എന്നറിയപ്പെടുന്ന ഈ മതപരിവര്‍ത്തന പരിപാടിയാണ് വിശ്വഹിന്ദു പരിഷത് കേരളത്തിലും ആവര്‍ത്തിക്കുന്നത്. വരും നാളുകളിലും ഘര്‍വാപസി തുടരുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്

Loading...

Leave a Reply

Your email address will not be published.

More News