Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോഡ്:അപകടങ്ങൾക്ക് കാരണം പ്രേതബാധയാണെന്ന കാരണത്തിൽ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പൂജ . കാസര്‍കോഡ് കെ.എസ് ആർ ടി സി ഡിപ്പോയിലാണ്ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറുടെ സാന്നിധ്യത്തില്‍ പൂജ നടന്നത്.ഒക്ടോബർ 22 ന് അര്‍ദ്ധരാത്രിയിലാണ് സംഭവം.കാസര്‍കോഡ് ഡിപ്പോയിലുള്ള ബസുകള്‍ പതിവായി അപകടത്തില്‍പ്പെടുന്നതിന്റെ കാരണം തേടിയാണ് അധികൃതര്‍ ജ്യോത്സ്യനെ സമീപിച്ചത്. പ്രേതബാധ കാരണമാണ് അപകടം നിത്യസംഭവമാകുന്നതെന്നും പൂജ വേണമെന്നും ജോത്സ്യന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അര്‍ദ്ധരാത്രിയാണ് ഡിപ്പോയില്‍ ജോത്സ്യന്റെ നേതൃത്വത്തില്‍ അതീവരഹസ്യമായി പ്രേതബാധയൊഴിപ്പിക്കല്‍ പൂജനടത്തിയത്.സ്ഥലത്തിന്റെ ഉടമസ്ഥന്‍ വേണമെന്ന നിബന്ധനയെ തുടര്‍ന്നാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വന്നത്. പൂജയ്ക്ക് ചെലവായ 20000 രൂപ ഇവര്‍ പിരിവിട്ടാണ് ശേഖരിച്ചതെന്നും പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള പൂജാരിമാരാണ് പൂജ നടത്തിയത്.അതേസമയം ആയുധപൂജയോട് അനുബന്ധിച്ച് നടന്ന ഗണപതി പൂജയാണ് നടന്നതെന്നാണ് കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ പറയുന്നത്. ജീവനക്കാരുടെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പൂജയുടെ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ കാരണമെന്നും ആരോപണമുണ്ട്. ഏതായാലും കെഎസ്ആര്‍ടിസി അധികൃതരുടെ അന്ധവിശ്വാസം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
–
–
Leave a Reply