Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:03 am

Menu

Published on June 20, 2014 at 3:10 pm

പരിശ്രമം വിഫലം;കുഴല്‍ക്കിണറില്‍ വീണ നാലുവയസുകാരിയ്ക്ക് ദാരുണ അന്ത്യം [വീഡിയോ ]

girl-falls-into-open-borewell-pit-in-bijapurdies-after-50-hours

ബാംഗ്ലൂര്‍: ബിജാപൂര്‍ ജില്ലയിലെ നഗത്താനയില്‍ കുഴല്‍ക്കിണറില്‍ വീണ ബാലിക നാലുവയസുകാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ്അക്ഷത ഹനുമന്ത് പാട്ടീല്‍ എന്ന  നാലുവയസുകാരി കുഴല്‍ക്കിണറില്‍ കിണറില്‍ വീണത്. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കിണറിനു സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം.കുട്ടിക്ക് ട്യൂബ് വഴി ഓക്‌സിജനും നല്‍കിയിരുന്നു. ഏകദേശം 50 മണിക്കൂളോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും കുട്ടിയെ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.രക്ഷാ പ്രവർത്തനം തുടങ്ങിയ ദിവസം മുതൽ കുട്ടിയ്ക്ക് കുട്ടിക്ക് ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയിരുന്നു.വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്ന ഈ കുഴല്‍ കിണറിന് 400 അടിയിലേറെ താഴ്ചയുണ്ട്.  അക്ഷതയുടെ രക്ഷയ്ക്കായി കർണാടകയുടെ വിവിധ ഭാഗങ്ങളിലെ ആളുകൾ അമ്പലങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന നടത്തുകയുണ്ടായി.എന്നാൽ ഇതെല്ലം വിഫലമാവുകായായിരുന്നു.

 

 

 

 

Loading...

Leave a Reply

Your email address will not be published.

More News