Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 1:46 am

Menu

Published on June 23, 2014 at 1:54 pm

സ്വത്തിനു വേണ്ടി എട്ടാം ക്ലാസുകാരിയെ സഹോദരൻ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

girl-harassment-by-brother-in-laws-family

കാഞ്ഞിരപ്പള്ളി : സ്വത്തിനു വേണ്ടി എട്ടാം ക്ലാസുകാരിയായ സഹോദരിയെ 27 കാരനായ സഹോദരൻ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.പെണ്‍കുട്ടിക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോൾ ഇവരുടെ അമ്മ മരിച്ചു പോയിരുന്നു. മാനസിക രോഗിയായ പിതാവ് നാടുവിട്ടു പോകുകയും ചെയ്തു.ഇതോടെ കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ആരുമില്ലാതായി.ആകെയുള്ള സഹോദരനാണെങ്കിൽ കഴിഞ്ഞ വർഷം വിവാഹിതനായി.ഇതോടെ പഠിക്കാനുള്ള സൗകര്യത്തിനെന്നു പറഞ്ഞ് സഹോദരൻ പെണ്‍കുട്ടിയെ തൻറെ ഭാര്യ വീട്ടിൽ കൊണ്ടാക്കി.എന്നാൽ കുട്ടിക്ക് അവിടെ സഹിക്കാൻ കഴിയാത്ത പീഡനങ്ങളായിരുന്നു ഉണ്ടായിരുന്നത്.സ്കൂളിലെത്തിയ കുട്ടിയുടെ തുടയിലെ പൊള്ളലും ശരീരത്തിലെ മർദ്ദനത്തിൻറെ പാടുകളും ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ വിവരം തിരക്കിയപ്പോൾ കുട്ടി തൻറെ അദ്ധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു.ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതോടെ അവർ പോലീസിൽ പരാതി നൽകി.തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെ പെണ്‍കുട്ടിയുടെ സഹോദരൻ ടോണി(27), ടോണിയുടെ ഭാര്യ ഇന്നു (27) ,ഇന്നുവിൻറെ മാതാപിതാക്കൾ അഞ്ചലിപ്പ ഒറ്റപ്ലാക്കൽ ഷാജിമോൻ ജോസഫ്‌ (55), ഭാര്യ ജസി (50 ) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.നാല് പേരും ഇപ്പോൾ ഒളിവിലാണ്.പെണ്‍കുട്ടി ഇപ്പോൾ ബാലസദനത്തിലാണ് കഴിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News