Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:55 am

Menu

Published on March 12, 2014 at 4:31 pm

പിതാവിൻറെ കടബാധ്യത തീർക്കാൻ 20 കാരിയായ മകൾ വൃദ്ധനെ വിവാഹം കഴിക്കാൻ തയ്യാറായി

girl-offers-to-marry-old-man-to-clear-dads-debt

റിയാദ് :പിതാവിൻറെ കടം തീർക്കാനായി 20 കാരിയായ മകൾ തന്നെക്കാൾ 40 വയസ്സ് കൂടുതലുള്ളയാളെ വിവാഹം കഴിക്കാൻ തയ്യാറായി.പെണ്‍കുട്ടിയുടെ പിതാവ് ഒരാളിൽ നിന്നും 30 ലക്ഷം സൗദി റിയാൽ കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ച് കൊടുക്കാൻ ഒരു വഴിയുമുണ്ടായിരുന്നില്ല.പണം തിരിച്ചു കൊടുത്തില്ലെങ്കിൽ അച്ഛൻ ജയിലിൽ പോകേണ്ടി വരുമെന്ന് കരുതിയ മകൾ അച്ഛൻ പണം വാങ്ങിയയാളെ ഫോണ്‍ ചെയ്ത് അയാളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറയുകയായിരുന്നു.എന്നാൽ അയാൾ പെണ്‍കുട്ടിയോട് തനിക്ക് മൂന്ന് ഭാര്യമാരുണ്ടെന്നും നിന്നെക്കാൾ 40 വയസ്സ് പ്രായക്കൂടുതലുണ്ടെന്നും പറഞ്ഞു. പെണ്‍കുട്ടി ഇതൊന്നും കാര്യമാക്കാതെ താന്‍ വിവാഹത്തിന്‌ തയ്യാറാണെന്നും തന്റെ അച്ഛന്റെ പേരിലുള്ള കടം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുകയായിരുന്നു.തനിക്ക് 30 ലക്ഷം സൗദി റിയാൽ മെഹറായി തന്നാൽ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു.അങ്ങനെ വിവാഹം നടത്താൻ തീരുമാനിച്ച ദിവസം അച്ഛൻ പണം കൊടുക്കാനുള്ള വ്യക്തിയെത്തി.അയാൾ പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്ഇങ്ങനെ പറഞ്ഞു.നീ വിവാഹം കഴിയ്‌ക്കേണ്ടത്‌ നിന്റെ പ്രായത്തിന് ചേർന്നയാളെയാണെന്നും നിന്നെ പോലൊരു കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹമില്ലെന്നും പറഞ്ഞു.പിന്നീട് അച്‌ഛനെയും കുടുംബത്തെയും ഇത്രയേറെ സ്‌നേഹിയ്‌ക്കുന്ന നിനക്കുള്ള എന്റെ വിവാഹം സമ്മാനമാണിതെന്ന് പറഞ്ഞ് 30 ലക്ഷം സൗദി റിയാലിന്റെ ഒരു ചെക്ക് പെണ്‍കുട്ടിക്ക് കൊടുത്തു.അതിനു ശേഷം അയാൾ പോവുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News