Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:12 am

Menu

Published on July 7, 2014 at 11:48 am

അവധിക്കാലത്ത്‌ മൊബൈലിലെ ഫേസ്ബുക്ക് ഉപയോഗിച്ച് പെണ്‍കുട്ടി ചെലവാക്കിയത് 9 ലക്ഷത്തോളം രൂപ

girl-racked-up-a-9000-mobile-phone-bill-using-facebook

ടീനേജുകാരിയായ ഒരു പെണ്‍കുട്ടി തൻറെ അവധിക്കാലം മൊബൈലിലെ ഫേസ്ബുക്കിൽ കളിച്ച് ചെലവാക്കിയത് ഏകദേശം ഒൻപത് ലക്ഷത്തോളം രൂപയാണ്. അതും കരീബിയയിലേക്ക് അവധിക്കാലം ചെലവഴിക്കാനായി ഒരു യാത്ര പോയ സമയത്തായിരുന്നു. ഇംഗ്ലണ്ടിലായിരുന്ന പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ ഡേവിഡ് മാസെൻറെ പേരിലായിരുന്നു ആ ഫോണ്‍ ഉണ്ടായിരുന്നത്. റോമിംഗ് ചാർജ് 50 ഡോളർ ആയെന്ന സന്ദേശം വന്നപ്പോൾ തന്നെ അയാൾ പെണ്‍കുട്ടിയെ വിവരമറിയിച്ചു. അയാൾ വിചാരിച്ചത് നാട്ടിലുള്ള നെറ്റ് വർക്ക് ഒഴിവാക്കിയ ശേഷം പെണ്‍കുട്ടി കരീബിയയിലുള്ള ഏതോ വൈ-ഫൈ ആണ് ഉപയോഗിക്കുന്നതെന്നാണ്‌. പിന്നീട് വീണ്ടും ഫോണിൽ നെറ്റ് ഉപയോഗിച്ചതിൻറെ ബിൽ തുക കണ്ടപ്പോൾ അയാൾ ഞെട്ടി. പിന്നീട് പെണ്‍കുട്ടിയോട് വിവരമന്വേഷിച്ചു.അപ്പോൾ തൻറെ നാട്ടിലെ നെറ്റ് വർക്ക് കണക്ഷൻ ഒഴിവാക്കിയെന്നാണ് വിചാരിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. അപ്പോഴേക്കും ബിൽ തുക ഒൻപത് ലക്ഷത്തിലധികം ആയിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News