Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:56 pm

Menu

Published on August 22, 2014 at 5:15 pm

വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിനെ കാമുകി കഴുത്തറുത്ത് കൊന്നു

girl-slits-boyfriends-throat-for-rejecting-love

ദുബായ്: നാല് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിനെ കാമുകി കഴുത്തറുത്ത് കൊന്നു. മുപ്പത്തിരണ്ടുകാരിയായ റഷ്യന്‍യുവതിയാണ് യുവാവിനെ ദുബായിൽ വെച്ച് കൊലപ്പെടുത്തിയത്. യുവതി അറബിക്കാരനായ കാമുകനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ ആദ്യം അത് കേട്ടതായി ഭാവിച്ചില്ല. പിന്നീട് ഇയാൾ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനെ തുടർന്ന് ദേഷ്യം വന്ന യുവതി കറിക്കത്തികൊണ്ട് യുവാവിൻറെ കഴുത്തറുക്കുകയായിരുന്നു. ഇയാളുടെ നെഞ്ചിൽ പല തവണ യുവതി കുത്തിയതായി റിപ്പോർട്ടുകളുണ്ട്. കാമുകനെ കൊലപ്പെടുത്തിയ ശേഷം തന്റെ ഫ്‌ളാറ്റില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് യുവതിതന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിനു ശേഷം യുവതി കൈ ഞരമ്പ് മുറിച്ച് യുവതിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പോലീസ് യുവതിയെ പിന്നീട് ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News