Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:19 pm

Menu

Published on April 3, 2014 at 11:35 am

ഫേസ് ബുക്കില്‍ നഗ്നചിത്രമിട്ടതിന് ഉറ്റസുഹൃത്തിനെ 17 കാരി കുത്തിക്കൊന്നു

girl-stabs-best-friend-65-times-over-facebook-dispute

മെക്‌സിക്കോ :ഫേസ് ബുക്കില്‍ നഗ്നചിത്രമിട്ടതിന് ഉറ്റസുഹൃത്തിനെ 17 കാരി കുത്തിക്കൊന്നു.മെക്‌സിക്കന്‍ സ്വദേശി എറാണ്ടി എലിസബത്ത് ഗ്വിറ്റിറെസ് കൂട്ടുകാരി അനല്‍ ബയേസിനെ  65 ഓളം തവണ കത്തികൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോയിലാണ് സംഭവം നടന്നത്. എറാന്‍ഡിയും അനെലും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നഗ്നചിത്രങ്ങളാണ് അനെല്‍ ബെയ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്കു മുന്‍പുതന്നെ ഗ്വിറ്റിറെസ് കൂട്ടുകാരി അനല്‍ ബയേസിനെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഞാന്‍ എപ്പോള്‍ വേണമെങ്കിലും വയലന്റാകാം. നിന്നെ ഞാന്‍ മൂന്നുതവണയെങ്കിലും മനസില്‍ കൊന്നു കളഞ്ഞെന്നായിരുന്നു കൂട്ടുകാരിയുടെ ട്വീറ്റ്.എന്നാല്‍ ഇതുകൊണ്ടൊന്നും കലിയടങ്ങാതിരുന്ന ഗ്വിറ്റിറെസ് കൂട്ടുകാരിയെ തന്ത്രത്തില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെവെച്ച് വാക്കേറ്റമുണ്ടാവുകയും അനല്‍ ബയേസിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയതിനു ശേഷം രക്ഷപ്പെട്ട ഗ്വിറ്റിറെസിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News