Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ 16 കാരിയുടെ ശ്വാസകോശത്തില്‍ സിം കാര്‍ഡ് കുടുങ്ങി. ഫോണിലെ സിം കാര്‍ഡ് എങ്ങനെ ശ്വാസകോശത്തില്‍ എത്തി എന്നാണോ ചിന്തിക്കുന്നത്…?? എങ്കിൽ തല പുകയ്ക്കേണ്ട… ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേ കയ്യിൽ ഉണ്ടായിരുന്ന മറ്റൊരു സിം കാര്‍ഡ് സംസാരത്തിൽ മുഴുകിയപ്പോൾ വായില്‍ കടിച്ചു കളിക്കാൻ തുടങ്ങി. അത് പിന്നെ അബദ്ധത്തിൽ ഇറങ്ങി പോയതാണ് പ്രശ്നമായത്. സിം കാര്‍ഡ് വയറിലേക്കാണ് പോയത് എന്നാണ് ആദ്യം കരുതിയത്. അത് ഇറങ്ങി പോകാൻ പഴവും മറ്റ് ഭക്ഷണങ്ങളും കഴിച്ച് നോക്കി. പക്ഷെ പിന്നീട് അസ്വസ്ഥത കൂടിയപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടിക്കാണ് ഈ ദുർവിധിയുണ്ടായിരിക്കുന്നത്. തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ സ്‌കാനിങിന് വിധേയമാക്കിയപ്പോഴാണ് സിം കാര്‍ഡ് ശ്വാസകോശത്തിലാണ് കുടുങ്ങിയത് എന്ന് മനസിലായത്. പിന്നീട് വൈദ്യ സഹായത്താൽ സിം കാര്‍ഡ് പുറത്തെടുക്കുകയായിരുന്നു.
Leave a Reply