Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:15 pm

Menu

Published on January 19, 2015 at 5:26 pm

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജനെ ബാഗിലാക്കി ചേച്ചി സ്കൂളിലെത്തി

girl-takes-newborn-to-school-in-plastic-bag

റിയാദ്: ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജനെ ബാഗിലാക്കി ഏഴു വയസ്സുകാരിയായ ചേച്ചി സ്കൂളിലെത്തി. സൗദിയിലാണ് സംഭവം നടന്നത്. അമ്മ കുഞ്ഞുവാവയെ പ്രസവിച്ചുവെന്ന് പെണ്‍കുട്ടി കൂട്ടുകാരോട് പറഞ്ഞിട്ടും അവർ അത് വിശ്വസിച്ചില്ല. ഇതേ തുടർന്ന് കൂട്ടുകാരെ വിശ്വസിപ്പിക്കാൻ അടുത്ത ദിവസം സ്കൂളിലേക്ക് പോകുമ്പോൾ പെണ്‍കുട്ടി അനിയനെ ബാഗിലാക്കി കൊണ്ടുപോവുകയായിരുന്നു. സ്കൂളിലെത്തിയപ്പോൾ ബാഗിനകത്ത് നിന്നും കുഞ്ഞ് കരയാൻ തുടങ്ങി.കുഞ്ഞിൻറെ കരച്ചിൽ കേട്ട് അദ്ധ്യാപിക പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതിൽ കുഞ്ഞിനെ കണ്ടത്. പെണ്‍കുട്ടിയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ കൂട്ടുകാരികളെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്നായിരുന്നു മറുപടി. അമ്മ രാവിലെ ഉറങ്ങുന്ന തക്കത്തിനാണ് കുഞ്ഞിനെ എടുത്ത് കൊണ്ട് പോയത്. പിന്നീട് കുഞ്ഞിനെ കാണാനില്ലെന്ന് ജോലിക്കാരി ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെയാണ് അമ്മ സംഭവമറിയുന്നത്.ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News