Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:46 pm

Menu

Published on October 28, 2014 at 12:41 pm

വെനസ്വലയിൽ പാമ്പ്‌ കടിയേറ്റ 13 കാരിയുടെ കാൽ കരിഞ്ഞുണങ്ങി ;കുട്ടിയുടെ നില അതീവ ഗുരുതരം

girls-leg-has-shrivels-and-turns-black-after-snake-bite

മാരകമായ വിഷമുള്ള പാമ്പിൻറെ കടിയേറ്റ 13 കാരിയുടെ കാൽ കരിഞ്ഞുണങ്ങി അസ്ഥിമാത്രമായി തീര്‍ന്നു. വെനസ്വേലയിലെ കാര്‍കരാസിലാണ് സംഭവം നടന്നത്. പാമ്പിൻറെ കടിയേറ്റ് പെണ്‍കുട്ടിയുടെ കാലിലെ കോശങ്ങളെല്ലാം നശിക്കുകയും ഇതിനെ തുടർന്ന് കാല്‍ കറുത്തുപോവുകയും ഉണങ്ങിപ്പോവുകയുമായിരുന്നു. കടിയേറ്റയുടനെ കുട്ടിക്ക് പാരമ്പര്യ ചികിത്സയാണ് നൽകിയത്. എന്നാൽ സംഗതി ഗുരുതരമായതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടിയുടെ നില വഷളായിരുന്നു. പാമ്പിന്‍വിഷത്തിനുള്ള ആന്റിവെനം ട്രീറ്റ്‌മെന്റ് തുടക്കത്തില്‍ നല്‍കാതിരുന്നതാണ് കുട്ടിയുടെ നില ഗുരുതരമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിൻറെ കടിയേറ്റ് ഒരു മാസം കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിഷബാധയേ തുടര്‍ന്ന് കരിഞ്ഞുണങ്ങിപ്പോയ കാല്‍ മുറിച്ചുകളഞ്ഞാലും കുട്ടി രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇപ്പോള്‍ കാല്‍മുട്ടിന് കീഴിലുള്ള ഭാഗമാണ് കരിഞ്ഞുണങ്ങിയിട്ടുള്ളത്. ഇത് മുകളിലേക്ക് വ്യാപിക്കുമോയെന്നാണ് ഡോക്ടർമാർ ഭയക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ മറ്റുഭാഗങ്ങളിലുള്ള പേശികൾ അയഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇത് വിഷബാധ ശരീരത്തിലേക്ക് വ്യാപിക്കുന്നുവെന്നതിന് തെളിവാണ്.അധികം വൈകാതെ കുട്ടിയുടെ വൃക്കകൾ തകരാറിലാവാനും രക്തസമ്മർദ്ദം കുറയാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News