Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:23 am

Menu

Published on July 18, 2013 at 10:52 am

സര്‍ക്കാര്‍ ആശുപത്രിയില്‍ റിക്ഷാക്കാരന്‍ കുത്തിവെപ്പെടുത്തു; പിഞ്ചുകുഞ്ഞ് മരിച്ചു

given-injection-by-rickshaw-puller-baby-dies-in-govt-hospital

ബലിയ : ബലിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ റിക്ഷാക്കാരൻറെ കുത്തിവെപ്പിനെ തുടന്ന് എഴുമാസം പ്രായമായ അജയ് എന്ന കുഞ്ഞ് മരിച്ചു.ഇപ്പോൾ മതിയായ ജീവനക്കാരില്ലാതായതോടെ നഴ്സിനും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും പകരം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ ‘ചികിത്സിക്കുന്നത്’ തൂപ്പുകാരും റിക്ഷാക്കാരും ആണ് . സെപ്റ്റിസീമിയ മൂലം ഗുരുതരാവസ്ഥയിലായ കുട്ടിക്ക് ‘പ്രിമകോര്‍ഡ്’ എന്ന മരുന്ന് നല്‍കാന്‍ ഫാര്‍മസിസ്റ്റിനെ ചുമതലപ്പെടുത്തി ഡോക്ടര്‍ മടങ്ങുകയായിരുന്നു.എന്നാല്‍, ഫാര്‍മസിസ്റ്റ് ആശുപത്രി പരിസരത്തെ റിക്ഷാക്കാരനായ രാജുവിൻറെ കൈയില്‍ മരുന്ന് നല്‍കി സ്ഥലംവിട്ടു. രാജു കുത്തിവെപ്പു നല്‍കി നിമിഷങ്ങള്‍ക്കകം കുട്ടി മരിച്ചു.അമിത ഡോസ് മരുന്ന് കയറിയതും സ്ഥാനംതെറ്റി കുത്തിവെപ്പ് നടത്തിയതിനാലുള്ള അണുബാധയുമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റിക്ഷാക്കാരന്‍ കുട്ടിക്ക് കുത്തിവെക്കുന്നതിൻറെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വന്‍ വിവാദമായത്.ഇതേ തുടര്‍ന്ന് എന്‍.ഡി.ടി.വി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് യു.പിയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രിയിലും ഇതേ അവസ്ഥയാണെന്ന് വെളിപ്പെട്ടത്. ഇത്തരം സഹായികള്‍ക്ക് ഡോക്ടര്‍മാര്‍തന്നെയാണ് കാര്യങ്ങള്‍ പഠിപ്പിക്കാറുള്ളതെന്നും വ്യക്തമായി.നേരത്തേ മോഷണത്തിന് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് രാജു. കഴിഞ്ഞ പത്തിരുപതു വര്‍ഷമായി ആശുപത്രിയിലെ വിവിധ ജോലികളില്‍ സജീവമാണെന്നും കുത്തിവെപ്പ് എടുക്കാനും ഡ്രിപ് കൊടുക്കാനുമൊക്കെ തനിക്ക് അറിയാമെന്നും രാജു പറയുന്നു. ഡോക്ടര്‍മാരും നഴ്സുമാരും തന്നെയാണ് തന്നെ ഇതെല്ലാം പഠിപ്പിച്ചതെന്നും അയാള്‍ ടെലിവിഷന്‍ ചാനലുകളോട് പറഞ്ഞു.കഴിഞ്ഞവര്‍ഷം ഇതേ ആശുപത്രിയില്‍ തൂപ്പുജോലിക്കാരന്‍ കുട്ടിയുടെ മുറിവ് തുന്നിയ സംഭവം പുറത്തായിരുന്നു. ഇത് വിവാദമായതോടെ ഡ്യൂട്ടി ഡോക്ടറെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News