Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 2:36 pm

Menu

Published on July 31, 2013 at 4:13 pm

നടിയുടെ ഗ്ലാമര്‍ വസ്ത്രത്തിലല്ല, മറിച്ച് വ്യക്തിത്വത്തിലാണ് – ഇഷാ തല്‍വാർ

glamour-has-nothing-to-do-with-clothes-isha-talwar

ചെന്നൈ :’തട്ടത്തീൻ മറയത്ത് ‘ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഇഷാ തല്‍വാറിന് ഗ്ലാമറിനെ കുറിച്ച് പറയാനുള്ളത് തികച്ചും വ്യത്യസ്ഥമായ അഭിപ്രായമാണ്.മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിലേക്ക് കടന്നുവന്ന ഇഷാ തല്‍വാര്‍ പറയുന്നത് ഒരു നടിയുടെ ഗ്ലാമര്‍ നിലനില്‍ക്കുന്നത് ധരിക്കുന്ന വസ്ത്രത്തില്‍ അല്ല, മറിച്ച് വ്യക്തിത്വത്തിലാണെന്നാണ്.തല മുതല്‍ കാല്‍‌വിരല്‍ വരെ വസ്ത്രം കൊണ്ട് മൂടിക്കെട്ടി നടന്നാലും ചിലര്‍ക്ക് ഗ്ലാമറാകാന്‍ കഴിയുമെന്നും ഇഷ പറഞ്ഞു. സൌന്ദര്യം വസ്ത്രത്തില്‍ മാത്രമല്ല, ഓരോ വ്യക്തിക്കും അവരവരുടെ രീതിയില്‍ ഗ്ലാമറാകാന്‍ കഴിയും. മനുഷ്യന്റെ ബോഡി ലാങ്ക്വേജാണ് ഗ്ലാമറസിന്റെ അടിസ്ഥാനമെന്നും അവര്‍ പറഞ്ഞു. തന്റെ ആദ്യ മലയാളം ചിത്രം തട്ടത്തിന്‍ മറയത്തില്‍ താന്‍ തല മുതല്‍ കാല്‍ വരെ മറയ്ക്കുന്ന വസ്ത്രം ധരിച്ച മുസ്ലിം സ്ത്രീയാണ് അഭിനയിച്ചത്. എന്നിട്ടും ഒരു നടിയെന്ന നിലയില്‍ താന്‍ വിജയിച്ചെന്നും ചിത്രം ഹിറ്റായിരുന്നു എന്നും ഇഷ കൂട്ടിച്ചേർത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33