Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനാജി:ഇനി മുതൽ ഓഫീസ് സമയത്ത് മോഡേണ്‍ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്ക്.കലാ സാംസ്‌ക്കാരിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ വേഷത്തിലെ ഔചിത്യം നിലനിര്‍ത്താനായി ഗോവൻ സർക്കാറാണ് നിരോധനവുമായി വന്നിരിക്കുന്നത്.ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, മള്‍ട്ടി പോക്കറ്റഡ് പാന്റുകള്‍ എന്നിവ ധരിക്കാന്‍ പാടില്ല. ഇവ ധരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയിരിക്കുകയാണ് അധികൃതര്‍.ഓഫീസ് സമയത്ത് സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, മള്‍ട്ടി പോക്കറ്റഡ് പാന്റുകള്‍ എന്നിവ ധരിക്കാന്‍ പാടില്ല. ഇവ ധരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയിരിക്കുകയാണ് അധികൃതര്‍.ഔദ്യോഗിക വസ്ത്രങ്ങൾ മാത്രം ധരിക്കാനാവശ്യപ്പെട്ട് വകുപ്പ് മേധാവി പ്രസാദ് ലോലിയെങ്കാർ അടുത്ത കാലത്ത് ഉത്തരവു പുറപ്പെടുവിച്ചതായി അദ്ദേഹം അറിയിച്ചു.മാത്രമല്ല, ഡ്രസ് കോഡ് ലംഘനം പരിശോധിക്കാനായി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാക്ക് പ്രത്യേക ചുമതല നൽകിയിട്ടുമുണ്ട്.
Leave a Reply