Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:17 am

Menu

Published on June 28, 2013 at 10:57 am

ഗോഡ് ഫോർ സെയിൽ

god-for-sale

ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ് ഫോര്‍ സെയില്‍ -ദൈവം വില്‍പനക്ക്’ പ്രദര്‍ശനത്തിന് തയാറായി. കുഞ്ചാക്കോ ബോബന്‍ മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം 28ന് റിലീസാകും. ഭക്തി വ്യവസായമായി മാറുന്ന സാമൂഹ്യ യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

സ്വാമി പൂര്‍ണാനന്ദ എന്ന കഥാപാത്രത്തെ നാര്‍കോ അനാലിസിസ് നടത്തുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. സ്വാമിയുടെ ‘പൂര്‍വാശ്രമ’ കഥകളും ഭക്തി എന്ന ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതുമൊക്കെ ഇതിലൂടെ ചുരുളഴിയുകയാണ്. ഇടതുസഹയാത്രികനായ പ്രസന്നന്‍ എന്ന ലോ കോളജ് വിദ്യാര്‍ഥി ആള്‍ദൈവമായ പൂര്‍ണാനന്ദ ആയ കഥ.

ജ്യോതി കൃഷ്ണ, അനുമോള്‍ എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, തിലകന്‍, ടിനി ടോം, സുധീര്‍ കരമന, ലക്ഷ്മിപ്രിയ, കലാരഞ്ജിനി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഥയും തിരക്കഥയും സംഭാഷണവും ബാബു ജനാര്‍ദനന്റേതുതന്നെ. പി.ടി. സലിം നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അഫ്സല്‍ യൂസുഫാണ്.

Loading...

Comments are closed.

More News