Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:41 pm

Menu

Published on September 8, 2014 at 6:48 pm

‘ദൈവകണം’ പ്രപഞ്ചത്തിന്റെ നാശത്തിന് കാരണമായേക്കാമെന്ന് സ്റ്റീഫൻ ഹോക്കിങ്

god-particle-could-destroy-the-universe-stephen-hawking

ലണ്ടൻ: പ്രപഞ്ചത്തിന്റെ ഉൽപത്തി തേടിയുള്ള പരീക്ഷണത്തിനിടെ കണ്ടെത്തിയ ദൈവകണം (ഹിഗ്സ് ബോസോൺ) ലോകത്തിന്റെ തന്നെ നാശത്തിന് കാരണമായേക്കാമെന്ന് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ഊർജത്തിന്റെ ഉയർന്ന തലമായ ഹിഗ്‌സ് ബോസണ് സ്‌പേസിനെയും സമയത്തെയും താറുമാറാക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് വരുന്നത് കാണാൻ നമുക്ക് സാധിക്കുകയുമില്ല. ഇപ്പോൾ നിലനിൽക്കുന്ന എന്തിനുമേതിനും ഷേപ്പും സൈസും നൽകുന്നത് ദൈവകണമാണ്. ഈ കണത്തിന് മുകളിൽ ശാസ്ത്രജ്ഞന്മാർ നിരീക്ഷണത്തിന്റെ ഭാഗമായി അധികം സമ്മർദമേകിയാൽ ഇതൊരു കറ്റാസ്ട്രഫി വാക്വം ഡിലേക്ക് വഴിയൊരുക്കുമെന്നാണ് ഹോക്കിങ് മുന്നറിയിപ്പ് നൽകുന്നത്. ഇതാണ് പ്രപഞ്ചത്തിന്റെ നാശത്തിന് കാരണമാകുന്നതെന്ന് ഹോക്കിങ് പറയുന്നു.സ്റ്റാർമസ് എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഹോക്കിംങ് തന്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ശാസ്ത്രജ്ഞന്മാരും നീൽ ആംസ്‌ട്രോംഗ്, ബുസ് ആൻഡ്രിൻ, ക്യൂൻ ഗ്വിറ്റാറിസ്റ്റ് ബ്രിയാൻ മേ എന്നിവരടക്കമുള്ള ആസ്‌ട്രോണമർമാരുടെയും പ്രഭാഷണങ്ങൾ അടങ്ങിയതാണ് പ്രസ്തുത പുസ്തകം. ഹിഗ്‌സ് പൊട്ടൻഷ്യലാണ് ഭീതിദമായ വസ്തുതയെന്നാണ് ഹോക്കിങ് എഴുതിയിരിക്കുന്നത്. ഇതിന് 100യി ജിഗാ ഇലക്‌ട്രോൺ വോൾട്ടുണ്ടായിരിക്കു മെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഈ പ്രപഞ്ചം കറ്റാസ്ട്രഫി വാക്വം ഡിക്കേയിലൂടെ കടന്നു പോകുകയാണെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ശാസ്ത്രജ്ഞന്മാർ അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. 2012ൽ ദൈവകണം കണ്ടെത്തിയതോടെ ഈ അന്വേഷണത്തിന് വൻ മുതൽക്കൂട്ടാണുണ്ടായിരിക്കുന്നത്. പ്രപഞ്ചോത്പത്തിക്ക് കാരണമായ മഹാസ്‌ഫോടനം അഥവാ ബിങ്ബാംഗിന് ശേഷം ഒരു സെക്കന്റ് കഴിഞ്ഞുണ്ടായ ഒരു ഫ്രാക്ഷനാണ് ഇക്കാണുന്ന പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് കാരണമായതെന്നാണ് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത്. ഈ അദൃശ്യമായ എനർജി ഫീൽഡിനെ ഹിഗ്‌സ് ഫീൽഡ് എന്നാണ് വിളിക്കുന്നത്. ഈ പ്രപഞ്ചത്തിലുടനീളമുള്ള ഒരുതരം കോസ്മിക് ട്രിയാക്കിൾ എന്ന നിലയിലാണ് ഇതിനെ വിവരിച്ചിരിക്കുന്നത്. ഇതിലൂടെ കടന്നു പോകുന്ന പാർട്ടിക്കിളുകളെയെടുത്ത് അത് പിണ്ഡവും ആകൃതിയും നൽകുന്നു. തുടർന്ന് അതിനെ ആറ്റമാകാൻ അനുവദിക്കുന്നു. അത്തരം ആറ്റങ്ങളാലാണ് നമ്മുടെ ഓരോരുത്തരെയും നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തിലുള്ള എന്തിനെയും നിർമ്മിച്ചിരിക്കുന്നത്. 1964ൽ മുൻ ഗ്രാമർസ്‌കൂൾ ബോയ് പ്രൊഫസറായ ഹിഗ്‌സ് മുന്നോട്ട് വച്ച് ഈ തിയറി ഇപ്പോൾ കൺഫേം ചെയ്തിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News