Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:00 am

Menu

Published on July 4, 2013 at 11:35 am

വിമാനയാത്രാ നിരക്കിൽ വർധനവ്

going-up-flight-prices-increase

കൊച്ചി: നിതാഖാത്ത് പ്രശ്നo നിലനിൽക്കെ പ്രവാസികളുടെ ദുരിതം ഇരട്ടിയാക്കി വിമാനക്കമ്പനികള്‍ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നു. നിലവിലുള്ളതിന്റെ മൂന്നിരട്ടിയോളം കൂടിയേക്കുo. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കാരണമായി പറയുന്നത്. വിമാനക്കമ്പനികള്‍ ചെലവു കണക്കാക്കുന്നത് ഡോളര്‍നിരക്കിലാണ്. ഇന്ധനവില, വിമാനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന്റെ ചെലവ്, പരിപാലനച്ചെലവ്, നവീകരണം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് ചെലവ് ഏറിയെന്നും വന്‍ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് പ്രചാരണം. ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് രൂപയില്‍ത്തന്നെ സാമ്പത്തിക ഇടപാടുകള്‍ നടത്താം. അതിനാല്‍ വലിയ ബാധ്യത വരാനിടയില്ല. ഇത് വിമാനക്കമ്പനികള്‍ മറച്ചുവയ്ക്കുകയാണെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന്‍ അധികൃതര്‍ പറയുന്നു. കുവൈത്തില്‍നിന്ന് മലയാളികളുടെ മടങ്ങിവരവ് ഏറുകയാണ്. എല്ലാം ഇട്ടെറിഞ്ഞു മടങ്ങുന്നവര്‍ക്ക് നിലവിലുള്ള നിരക്കുതന്നെ താങ്ങാനാവുന്നില്ല. അതിനിടയിലാണ് വര്‍ധനയും. ഗള്‍ഫിലേക്ക് ഏറ്റവും തിരക്കേറുന്ന ആഗസ്തിലും സെപ്തംബറിലും 2012ല്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കിയത് 40,000 മുതല്‍ 50,000 രൂപവരെയാണ്.

Loading...

Leave a Reply

Your email address will not be published.

More News