Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,375 രൂപയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.പവന് 19080 രൂപയായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വര്‍ണത്തിന്റെ വിലയില്‍ പവന് 520 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം പവന് 800 രൂപ വരെയാണ് കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില ഇത്ര ഇടിയുന്നത് ഇതാദ്യമായാണ്. ആഗോളവിപണിയില്‍ വില കുറയുന്നത് ഡോളര്‍ ശക്തിപ്പെടുന്നതുമാണ് സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണമായത്. എന്നാല്‍ സെപ്റ്റംബറില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് വായ്‌പാനയം പ്രഖ്യാപിക്കുമ്പോള്‍ സ്വര്‍ണവില വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വര്‍ണവില 18000 രൂപ വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.വിലക്കുറവ് അവസരമായെടുത്ത് മുന്‍കൂര്‍ തുക സമാഹരിക്കാന്‍ ജ്വല്ലറികളും രംഗത്തുണ്ട്.
Leave a Reply