Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on November 30, 2013 at 3:59 pm

സ്വർണക്കടത്ത് ജോയ് ആലുക്കാസിലും;നികുതി വെട്ടിച്ചു കടത്തിയ 9.5 കിലോ സ്വർണം നെടുമ്പാശേരിയിൽ പിടിച്ചു

gold-smuggling-in-joy-alukkas

കൊച്ചി:കള്ളക്കടത്തു കേസിൽ മലബാർ ഗോൾഡ്‌ ആൻഡ്‌ ഡയമണ്ടിനു കുടുങ്ങിയതിനു പിന്നാലെ ജോയ് ആലുക്കാസും നികുതി വെട്ടിച്ചുള്ള സ്വർണ കടത്തിൽ കുടുങ്ങി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ന് പിടികൂടിയ 9.5 കിലോ സ്വര്‍ണ്ണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്‌ ആലുക്കാസിലേക്ക് കടത്താന്‍ ശ്രമിച്ചത്‌ എന്ന് വ്യക്തമായി.ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ആലുക്കാസ്‌ ജീവക്കാരനുമായ തൃശൂര്‍ സ്വദേശി ജെറിന്‍ ജോസിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യ നികുതി ഇന്റലിജെന്റ്‌സ് വിഭാഗം പിടികൂടിയത്‌.ഇന്റെലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്‌.ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണ്ണത്തിന് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല.ആറ് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം ജോയ് ആലുക്കാസിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്.ഇതില്‍ ഒന്നരക്കിലോയോളം സ്വര്‍ണം ഉരുക്കാനുള്ള പഴയ സ്വര്‍ണമാണ്.ജോയ് ആലുക്കാസിന്റെ പേരില്‍ വാങ്ങിയിരിക്കുന്ന സ്വര്‍ണം രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത തൃശ്ശൂര്‍ ഗോള്‍ഡിന്റെ പേരിലാണ് വിതരണത്തിനായി കൊണ്ടുവന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News