Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:07 am

Menu

Published on November 25, 2013 at 4:28 pm

കള്ളക്കടത്തുസ്വർണം എത്തിയത് മലബാർ ഗോൾഡിൽ;കോഴിക്കോട് കോര്‍പ്പറേറ്റ് ഓഫീസ് പൂട്ടി

gold-smugglingmalabar-golds-kozhikode-coorperative-office-sealed

കോഴിക്കോട്:കരിപ്പൂര്‍ വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണം പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിലും എത്തിയതായി റിപ്പോര്‍ട്ട്.സ്വര്‍ണക്കടത്ത് കേസില്‍ മലബാര്‍ ഗോള്‍ഡ് ജൂവലേഴ്‌സിന്റെ കോഴിക്കോട്ടുള്ള കോര്‍പ്പറേറ്റ് ഓഫീസ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പൂട്ടി.ഇന്നലെ വൈകുന്നേരം ആരംഭിച്ച പരിശോധന ഇന്ന് രാവിലെയാണ് അവസാനിച്ചത്. തുടര്‍ന്നാണ് ഓഫീസ് പൂട്ടി സീല്‍ ചെയ്തത്.കേസില്‍ പിടിയിലായ ഷഹബാസ് ആണ് താന്‍ കടത്തിയ സ്വര്‍ണം മലബാര്‍ ഗോള്‍ഡില്‍ എത്തിച്ചെന്ന വിവരം അന്വേഷണ ഉദ്യോസ്ഥരെ അറിയിച്ചത്.ഇതേ തുടര്‍ന്ന് ജ്വല്ലറി ഗ്രൂപ്പിന്റെ ഡയറക്ടറില്‍ നിന്നും ഡി.ആര്‍.ഐ മൊഴിയെടുത്തു.ഷഹബാസില്‍ നിന്നും സ്വര്‍ണം വാങ്ങിയകാര്യം സമ്മതിച്ച മലബാര്‍ ഗോള്‍ഡ് എന്നാല്‍, വാങ്ങിയത് കള്ളക്കടത്തു സ്വര്‍ണമാണെന്നറിഞ്ഞിരുന്നില്ല എന്നാണ് ജ്വല്ലറി അധികൃതര്‍ മൊഴി നല്‍കിയത്.ഷഹബാസില്‍ നിന്നും 10 കിലോയിലധികം സ്വര്‍ണം ജ്വല്ലറി വാങ്ങിയെന്നാണ് പറയുന്നതെങ്കിലും അതിലും എത്രയോ ഇരട്ടി സ്വര്‍ണം ജ്വല്ലറി വാങ്ങിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ജ്വല്ലറി ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് ഡി.ആര്‍.ഐ നല്‍കുന്ന സൂചന.അതിനിടെ മലബാര്‍ ഗോള്‍ഡിന്റെ ഓഫീസ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവച്ചേക്കും. കൂടുതല്‍ ജ്വല്ലറികള്‍ കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഡിആര്‍ഐ പറയുന്നത്.ഇക്കാര്യം വരും ദിവസങ്ങളില്‍ പുറത്തുവരും.മാധ്യമങ്ങള്‍ക്ക് വാരിക്കോരി പരസ്യം നല്‍കുന്ന ജ്വല്ലറി ഗ്രൂപ്പ് ആയതുകൊണ്ടുതന്നെ പല മാധ്യമങ്ങളും സ്വര്‍ണ്ണക്കടത്തില്‍ മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെട്ടെന്ന വാര്‍ത്ത നല്‍കിയില്ല. നല്‍കിയവരാകട്ടെ ജ്വല്ലറിയുടെ പേരു പറയാതെയാണ് വാര്‍ത്ത നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News