Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:13 am

Menu

Published on August 4, 2018 at 12:27 pm

ഫോൺ കോൺടാക്ടിൽ ആധാർ ഹെല്പ് ലൈൻ നമ്പർ ; ഗൂഗിൾ മാപ്പ് പറഞ്ഞു

google-apologises-says-aadhaar-toll-free-no-inadvertently-coded-into-the-setup-of-android

ന്യൂഡൽഹി: ആധാർ ഹെല്പ് ലൈൻ നമ്പർ ആൻഡ്രോയിഡ് ഫോൺ കോൺടാക്ടിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ക്ഷമ ചോദിച്ച് ഗൂഗിൾ. അബദ്ധത്തിൽ നമ്പർ കടന്നകുടിയതാണെന്നും ഇത് ആധാറിന്റെ നിർദ്ദേശപ്രകാരം അല്ലെന്നും ഗൂഗിൾ പറഞ്ഞു.

2014 ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള പതിനായിരത്തോളം ഫോണുകളിൽ വെള്ളിയാഴ്ച്ചയാണ് ഈ നമ്പർ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് പേരുടെ ശ്രദ്ധയിൽ പെടുകയും അവർ സ്ക്രീൻഷോട്ട് അടക്കം ട്വിറ്ററിൽ പങ്ക് വയ്ക്കുകയും ചെയ്തു. ആൻഡ്രോയിഡിന്റെ ഹെല്പ് നമ്പർ ആയ 112 പകരമാണ് 1800–300–1947 ആധാർ നമ്പർ പ്രത്യക്ഷപ്പെട്ടതെന്നും ഗൂഗിൾ വിശദികരിച്ചു.

ക്ഷമ ചോദിക്കുന്നതോടൊപ്പം, അശ്രദ്ധമൂലമാണ് ഇത് സംഭവിച്ചത് എന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകൾ പറ്റില്ലെന്നും ഗൂഗിൾ അറിയിച്ചു. ഫോൺ കോൺടാക്ടിൽ സേവ് ആയ നമ്പർ മാനുവലായി നിക്കാൻ സാധിക്കുമെന്നും ഗൂഗിൾ വിശദികരണം തന്നു.

ഈ വിവരം ആദ്യം പുറത്തുകൊണ്ട് വന്നത് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സണാണ്. ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സൺ ഇതിനു മുൻപ് ആധാറിന്റെ പോരായ്‌മകൾ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സൺ ട്വിറ്ററിലൂടെ ആണ് ഈ വിവരം പങ്ക് വച്ചത്.

ആധാർ ഹെല്പ് ലൈൻ നമ്പർ ഉൾപെടുത്താൻ ആരും തന്നെ ഗൂഗിളിനോട് ആവിശ്യപെട്ടിട്ടില്ല എന്ന് ആധാർ വ്യക്തമാക്കി. അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കമാണെന്നും നമ്പർ കോണ്ടാക്ടിൽ നിന്നും നീക്കം ചെയ്തതായും സമിതി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News