Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:38 pm

Menu

Published on October 26, 2018 at 9:48 am

ലൈംഗിക അതിക്രമം ; 13 ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി

google-fired-48-people-over-the-last-two-years-for-sexual-harassment

ന്യൂയോർക്ക്: ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കുന്നത്.

ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന്‍ ഉള്‍പ്പടെയുള്ളവരെ ഗൂഗിള്‍ സംരക്ഷിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികാതിക്രമ പരാതി ലഭിച്ചതിന് ശേഷം ഒമ്പത് കോടി ഡോളര്‍ (65.90 കോടി രൂപ ) എക്‌സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പുറത്താക്കിയ 48 പേരില്‍ 13 പേര്‍ സീനിയര്‍ മാനേജര്‍മാരും മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നവരുമാണെന്ന് സുന്ദര്‍ പിച്ചൈ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും. പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് എയ്‌ലീന്‍ നോട്ടനും ഇമെയില്‍ സന്ദേശത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News