Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:09 pm

Menu

Published on October 9, 2018 at 10:06 am

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല ; അടച്ചുപൂട്ടുന്നു

google-plus-shutting-down

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സേവനങ്ങളിലൊന്നായ ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപനം. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് സൂചിപ്പിക്കുന്നു.

ഗൂഗിള്‍ പ്ലസിലെ സാങ്കേതിക പിഴവ് മൂലമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. 438 ഓളം ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ ഗൂഗിള്‍ പ്ലസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അക്കൂട്ടത്തിലാരെങ്കിലും ഗൂഗിള്‍ പ്ലസിലെ സാങ്കേതികപിഴവ് മുതലെടുത്തിട്ടുണ്ടോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂല് പരസ്യമായത്.ഈ വിവരം അറിഞ്ഞിട്ടും, അധികാരികളില്‍ നിന്നുള്ള നടപടികളെ ഭയന്ന് അത് പരസ്യപ്പെടുത്താന്‍ ഗൂഗിള്‍ മടിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഗൂഗിള്‍ പ്ലസിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നില്ലെന്ന് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്നറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ പ്ലസിലെ 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ നേരം മാത്രമേ ഗൂഗിള്‍ പ്ലസില്‍ ചിലവഴിക്കുന്നുള്ളു എന്നും ബ്ലോഗ് വ്യക്തമാക്കുന്നു. എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് തുടരും. കമ്പനികളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നതിനാലാണ് ഈ തീരുമാനം. എന്റര്‍പ്രൈസ് ഉല്‍പ്പന്നം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ഗൂഗിള്‍ തുടരും.

Loading...

Leave a Reply

Your email address will not be published.

More News