Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:28 am

Menu

Published on July 1, 2014 at 1:29 pm

ഓര്‍ക്കുട്ട് അടച്ചു പൂട്ടാൻ ഒരുങ്ങുന്നു

google-shutting-down-orkut-social-network

ന്യൂയോര്‍ക്ക്: സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിൻറെ മാന്ത്രിക ലോകത്തെ കാണിച്ചു തന്ന ഓര്‍ക്കുട്ട് അടച്ചു പൂട്ടുന്നു. ഓര്‍ക്കുട്ടിന് പത്താം വാര്‍ഷികത്തില്‍ തന്നെ ആണ് അതിന്റെ അന്ത്യവും. സെപ്റ്റംബര്‍ 30ന് ആണ്ഓര്‍ക്കുട്ട് അടച്ചു പൂട്ടുന്നത്. ഗൂഗിള്‍ ഓര്‍ക്കുട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെയാണ് ഇതു അറിയിച്ചത്. ഓര്‍ക്കുട്ട് അടച്ചു പൂട്ടുകയാണെങ്കിലും അതിലെ കമ്യൂണിറ്റികളിലുള്ള കുറിപ്പുകള്‍ സ്െപ്റ്റംബര്‍ 30നു ശേഷവും ലഭ്യമാവുമെന്നും ഗൂഗിള്‍ അറിയിച്ചു.

2004 ലാണ് ഓര്‍ക്കുട്ട് നിലവില്‍ വന്നത്. ഫേസ്ബുക്കും ഇതേ കാലത്താണ് നിലവില്‍ വന്നത്. പക്ഷെ പെട്ടെന്ന് തന്നെ പ്രചാരത്തിലായത് ഓർക്കുട്ട് ആയിരുന്നു. ലോകമെങ്ങുമുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും സ്വന്തം ഫോട്ടോകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ഇടമായ ഓർക്കുട്ട് ഏവർക്കും ഏറെ പ്രിയങ്കരമാവുകയും ചെയ്തു. സ്വകാര്യതാ പോരായ്മകളാണ് ഓർക്കുട്ടിനെ തകർത്തതും ഫേസ്ബുക്കിനെ വളര്ത്തിയതും. ഫേസ്ബുക്കിലിന്ന് 128 കോടി ഉപയോക്താക്കള്‍ ഉള്ളതായാണ് കണക്ക്.
മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സംരംഭങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനാണ് ഓര്‍ക്കുട്ട് അടച്ചു പൂട്ടുന്നതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

Loading...

Leave a Reply

Your email address will not be published.

More News