Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:44 pm

Menu

Published on September 2, 2015 at 3:35 pm

പുതിയ ലോഗോയുമായി ഗൂഗിൾ

google-unveils-new-logo-at-turning-point-in-companys-history

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും പ്രചാരമുള്ള സെർച്ച് എൻജിൻ ഇനി മുതൽ പുതിയ ലോഗോ ടൈംസ് ന്യൂ റോമന്‍ മാറി സാന്‍സ് സെരിഫ് ഫോണ്ടുമായി സാമ്യമുള്ള അക്ഷരങ്ങളില്‍ കുറെക്കൂടി മൃദുലമായ നിറത്തിലാണ് ഗൂഗിള്‍ പുതിയ മുഖത്തിലെത്തിയത്. google.com എന്ന് എഴുതിയത് മുമ്പുണ്ടായിരുന്നത് മാറി പുതുതായി എഴുതുന്ന ആനിമേഷനയാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്. ടൈംസ് ന്യൂ റോമന്‍ ഫോണ്ടിനോടു സാമ്യമുള്ള പഴയ ഗൂഗിളിനെ മായ്ച്ചു കൊണ്ടാണ് പുതിയ ഗൂഗിളിന്റെ അവതാരം. വോയ്‌സ് സേര്‍ച്ച് ആരംഭിക്കുമ്പോള്‍ ഗൂഗിള്‍ നാലു കുത്തുകളായി മാറും. ശബ്ദം ലഭിച്ചാല്‍ അവ ചാഞ്ചാടും. ശബ്ദം അവസാനിപ്പിക്കുമ്പോള്‍ കുത്തുകള്‍ നിശ്ചലമാകുകയും തെരച്ചില്‍ ആരംഭിക്കുകയും ചെയ്യും. തെരച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ ഗൂഗിള്‍ പഴയ ഗൂഗിള്‍ ആകും.പുതിയ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഗൂഗിള്‍ തന്റെ ലുക്കില്‍ മാറ്റം വരുത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News